0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 894

എത്തിയത്….എന്റെയും ആദ്യരാത്രി ഇതുപോലെ ആയിരുന്നു.. "

" ഏതു പോലെ… ? "

പാപ്പി സംശയത്തോടെ ചോദിച്ചു.

" ഇതുപോലെ തന്നെ… First Night നന്നായി പണിയെടുത്തത് കൊണ്ട് രാവിലെ കുറേ വൈകിയാ എഴുന്നേറ്റത് "

അത് കേട്ടപ്പോഴാ പാപ്പിക്ക് ആശ്വാസം വന്നത്. ഭാഗ്യം അപ്പച്ചൻ ഒന്നും അറിഞ്ഞിട്ടില്ല. കർത്താവെ ആനി നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നടന്നിട്ടില്ലാത്ത കാര്യം അമ്മയോടും, അനിയെത്തിയോടും പറഞ്ഞിട്ടുണ്ടാവല്ലേ ?.

പ്രാർത്ഥിച്ചുകൊണ്ട് അവൻ അടുക്കളയിലേക്ക് ചെന്നു.

അവിടെ രാവിലെ കഴിക്കാനുള്ള ദോശയും, കറിയും ഉണ്ടാക്കുകയാണ് അമ്മച്ചിയും, അനിയത്തിയും. പാപ്പി പൂച്ചയെ പോലെ അടുക്കളയിലേക്ക് ചെന്നു. അവിടെയെങ്ങും ആനിയെ കണ്ടില്ല.

" എന്താടാ ഒരു ഒളിച്ചു കളി..? "

അവന്റെ പെരുമാറ്റം കണ്ട് സംശയത്തോടെ അമ്മച്ചി ചോദിച്ചു.

" അല്ലാ… ആനിയെ കണ്ടില്ല… ?"

നാണം കലർന്ന ചിരിയോടെ പാപ്പി ചോദിച്ചു.

" കൊച്ചു കള്ളാ… ഇന്നലെ രാത്രി മുതൽ അവള് നിന്റെ കൂടത്തന്നെയല്ലേ ഉണ്ടായത്… രാവിലെ ഉണർന്ന് കുറച്ച് കഴിഞ്ഞപ്പോ തന്നെ അവന് ആനിയെ കാണാതിരിക്കാൻ പറ്റാതായി. "

അമ്മച്ചി കളിയാക്കികൊണ്ട് പറഞ്ഞു.

" അമ്മച്ചി കളിയാക്കാതെ.. ആനി എവിടെന്ന് പറ.. "

" അവള് കുളിക്കുവാ… "

" എവിടെ വച്ച്? "

" അടുക്കളയിലെ ബാത്‌റൂമിൽ വച്ച്… "

" അതെന്തിനാ അവിടെ ചെന്ന് കുളിക്കുന്നെ..? എന്റെ മുറിയിൽ ബാത്‌റൂമില്ലെ…? "

പാപ്പി ചോദിച്ചു.

" അവൾക്ക് രാവിലെ കിണറ്റിലെ വെള്ളത്തിൽ കുളിച്ചാ ശീലം. എന്നാ പിന്നെ അങ്ങനെയായിക്കോട്ടെന്ന് ഞാനും കരുതി. "

പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ പാപ്പി

💬 Comments

View all comments