0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

മാരണങ്ങൾ. അവൻ സ്വയം പഴിച്ചു.

പിറ്റേന്ന് വൈകുന്നേരം വിധു ആൽഫിയെ വിളിച്ചു.

" ഡാ നിങ്ങൾ എവിടെയാ ഉള്ളത് ? "

" ഞങ്ങള് ഗ്രൗണ്ടിൽ ഉണ്ട് "

ആൽഫി മറുപടി നൽകി.

" എത്ര മണിവരെ അവിടെ കാണും ? "

" അതൊന്നും പറയാൻ പറ്റില്ല. നീ ഇങ്ങോട്ട് വരുന്നുണ്ടോ ? ഉണ്ടെങ്കിൽ വാ "

" അഹ് ഞാൻ ഇപ്പൊ വരാ. ഒപ്പം മനുവുണ്ടോ ? "

" അഹ് അവനും ഉണ്ട് "

" എന്നാ ശെരി ഞാൻ ഇപ്പൊ എത്താം."

ഫോൺ കട്ട് ചെയ്‌ത്‌ വിധു വീട് വിട്ടിറങ്ങി.

" സമയം ഇരുട്ടാറയി നീയിതെങ്ങോട്ടാ ? "

അമ്മ വനജ ചോദിച്ചു.

" ഞാനൊന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാം "

" ഇപ്പൊ പോകണ്ട നല്ല മഴക്ക് കോളുണ്ട് "

അമ്മ ആകാശം നോക്കികൊണ്ട് പറഞ്ഞു. ഇരുണ്ട മേഘങ്ങൾ അങ്ങിങ്ങായി കാണാം.

" മഴയൊന്നും പെയ്യത്തില്ല.അതികം വൈകാതെ ഞാനിങ്ങെത്തും."

അമ്മയോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ വീടുവിട്ടിറങ്ങി.

ഗ്രൗണ്ടിൽ വധുവിനെ കാത്തിരിക്കുകയാണ് മനുവും,ആൽഫിയും. ഈ സമയം വിധു ദൂരെ നിന്ന് നടന്ന് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.

" ദേ അവൻ വരുന്നുണ്ട്."

മനു പറഞ്ഞു.

വിധു അവരുടെ അടുത്തെത്തി.

" എന്താ മോനെ ഇത്ര ലേറ്റ് ആയത് ? "

ആൽഫി ചോദിച്ചു.

" ഉറങ്ങിപ്പോയി "

വിധു മറുപടി നൽകി.

" പുതിയ ശീലങ്ങളാണല്ലോ ? "

" ഉച്ചക്ക് ഉറങ്ങിയാൽ രാത്രി ഒരുപാട് ഇരുന്ന്

💬 Comments

View all comments