0%

Chapter Title : ആനി ടീച്ചർ 13 [Amal Srk]

Author : amal Read All Parts 723

കാലിലാ വന്ന് കേറിയത്. ഇപ്പൊഴും എണീറ്റിട്ടില്ല, നല്ല ഉറക്കാ "

ചായയിൽ പഞ്ചസാര കലക്കികൊണ്ട് പറഞ്ഞു.

" മോളികുട്ടി ? "

ആനി ചോദിച്ചു.

" അവൾക്കിന്ന് കോളേജിൽ പരീക്ഷ തുടങ്ങുവല്ലേ,അതുകൊണ്ട് ആടുകളേലോട്ട് വരണ്ട, മുറിയിലിരുന്ന് പേടിച്ചോളാൻ പറഞ്ഞു."

" അത് നന്നായി "

" ഇന്ന് ആ ചെറുക്കൻ ട്യൂഷന് വരത്തില്ലേ ? "

" അവൻ 10 ആവുമ്പഴേക്കും എത്തും."

" അവൻ പഠിക്കാനൊക്കെ എങ്ങനെയാ..? "

അമ്മച്ചി ചോദിച്ചു.

" മിടുക്കനാ "

ആനി ചെറു ചിരിയോടെ പറഞ്ഞു.

" കഴിക്കാൻ എന്നതാ അമ്മച്ചി ? "

ആനി ചോദിച്ചു.

" ദോശയും,ചമ്മന്തിയും. മോളെടുത്ത് കഴിച്ചോ "

അമ്മച്ചി പറഞ്ഞു.

വീട്ടിലിരുന്ന് ചായ കുടിക്കുകയാണ് വിധു. ഈ സമയം വനജ അവന്റെ അടുത്ത് വന്നിരുന്നു. അവന്റെ പ്ലേറ്റിൽ കുറച്ച് കറി വിളമ്പി സ്നേഹത്തോടെ നോക്കി.

" എന്താ അമ്മേ ഇങ്ങനെ നോക്കുന്നേ ?"

അവൻ സംശയത്തോടെ ചോദിച്ചു.

" ഒന്നുമില്ലെടാ.. "

വനജ ഒറ്റവാക്കിൽ മറുപടി നൽകി.

" അതു വെറുതെ, അമ്മക്ക് എന്നോട് എന്തോ പറയാനുണ്ട്."

" നീ ഇത്തവണ പ്ലസ് ടു പാസാവില്ലേ ? "

വനജ ചോദിച്ചു.

" പാസാകും "

" ഉറപ്പല്ലേ ? "

" ഉറപ്പായിട്ടും പാസാകും, എന്താ കാര്യം…? "

" നിനക്ക് അച്ഛന്റെ ഫ്രണ്ട് മോഹൻ അങ്കിളിനെ അറിയില്ലേ ? "

വനജ ചോദിച്ചു.

" ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന അങ്കിൾ അല്ലേ ? "

" അതെ. നീ ഇത്തവണ

💬 Comments

View all comments