Chapter Title : ആനി ടീച്ചർ 7 [Amal Srk]
അല്ല… "
" അങ്ങനെ പറയരുത്… ? "
" പിന്നെ ഞാൻ എങ്ങനെ പറയണം..? "
ആനി ദേഷ്യത്തോടെ തന്നെ ചോദിച്ചു.
" I Love U ന്ന് പറ…? "
പാപ്പി തലയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
" നടക്ക് ടീച്ചറെ… നമ്മക്ക് പോകാം… ഇപ്പൊ തന്നെ സമയം വൈകി.. "
ആനി വീണ്ടും പാപ്പിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.
അണ്ടി പോയ അണ്ണനെ പോലെ അത് നോക്കി നിൽക്കാനേ പാപ്പിക്കായുള്ളു.
" ഇതൊന്നും നടപടിയാക്കുമെന്ന് തോന്നുന്നില്ല പപ്പിച്ചായ... "
കുട്ടാപ്പി പറഞ്ഞു.
" നീ നോക്കിക്കോടാ കുട്ടാപ്പി. ആനി എന്റെ പെണ്ണാ… ഇന്നല്ലെങ്കിൽ നാളെ അവള് എന്നോട് ഇഷ്ടമാണെന്ന് പറയും, അടുത്ത നിമിഷം ഞാൻ അവളെ കെട്ടുകേം ചെയ്യും. "
നടന്നകലുന്ന ആനിയെ നോക്കികൊണ്ട് പറഞ്ഞു.
" ആഹാ.. എത്ര നല്ല നടക്കാത്ത സ്വപ്നം.. "
കുട്ടാപ്പി കളിയാക്കികൊണ്ട് പറഞ്ഞു.
ആനി ടീച്ചർ പറഞ്ഞ പ്രകാരം പഠിച്ചതൊക്കെ പറഞ്ഞു കേൾപ്പിക്കാതെ എനിയൊരു കളി പോയിട്ട് ഒന്ന് കാണാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല. പുസ്തകവും തുറന്ന് പിടിച്ച് വിധു പഠിക്കാൻ തുടങ്ങി. സമയം 7:30 കഴിഞ്ഞിട്ടും ട്യൂഷന് പോകുന്നത് കാണാതായതോടെ അമ്മ കാര്യം തിരക്കാനായി മുറിയിലേക്ക് വന്നു.
" എന്താടാ.. ഇന്ന് നീ ട്യൂഷന് പോകുന്നില്ലേ ? "
അമ്മ ചോദിച്ചു.
" ഇല്ല "
" എന്തെ ? "
" എനി കുറച്ച് ദിവസം എന്നോട് വീട്ടിൽ ഇരുന്ന് പഠിക്കാൻ പറഞ്ഞു. ടീച്ചർക്ക് തിരക്കാണ് പോലും.. "
" എന്ത് തിരക്ക്..? ഞാൻ
💬 Comments
View all comments