0%

Chapter Title : ആനി ടീച്ചർ 7 [Amal Srk]

Author : amal Read All Parts 2.4K

വേറെ ചിലതിലാ… നീ ഇങ്ങനെയൊന്നും ആയാൽ ശെരിയാവില്ല വിധു… "

" ടീച്ചറെ ഞാൻ പഠിക്കുന്നുണ്ടല്ലോ… പിന്നെന്താ ? "

" എന്നിട്ടാണോ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും നിനക്ക് കൃത്യമായി മറുപടി തരാൻ കഴിയാത്തത്. "

" അത്.. അത് പിന്നെ… ഞാൻ ഒക്കെ പഠിച്ചതാ….പക്ഷെ ഇപ്പൊ മറന്നു പോയി. "

അവൻ ആനിയുടെ മുഖത്തു നോക്കാതെ പറഞ്ഞു.

" അപ്പൊ… ഇത്രയും ദിവസം ഞാൻ നിനക്ക് പഠിപ്പിച്ചു തന്നതൊക്കെ വെറും വെയിസ്റ്റാണല്ലെ… ? "

" അല്ല.. അങ്ങനെയല്ല. മൊത്തം മറന്നിട്ടില്ല.. കുറച്ച് ഓർമ ഉണ്ട്… "

അവൻ തപ്പി, തടഞ്ഞുകൊണ്ട് പറഞ്ഞു.

" എങ്കിൽ ഓർമ്മയുള്ളതൊക്കെ പറ "

ഒരു ദീർഘ ശ്വാസം എടുത്ത ശേഷം വിധു പറയാൻ ശ്രമിച്ചു. വിക്കി കൊണ്ട് അവൻ ചില ഉത്തരങ്ങൾ പറഞ്ഞു. പക്ഷെ ഒരു കാര്യം പോലും കൃത്യതയോടെ പറഞ്ഞു മുഴുവിപ്പിക്കാൻ സാധിച്ചില്ല. ആനിയുടെ മുഖത്ത് നോക്കാനാകാതെ അവൻ നിന്ന് വിയർത്തു.

" എന്റെ വിലപ്പെട്ട സമയം കളഞ്ഞ് ഞാൻ എന്തിനാ നിന്നെ ഇത്ര കഷ്ടപ്പെട്ട് പഠിപ്പിച്ചത്..? എനിക്ക് മടുത്തു… "

ആനി തല താഴ്ത്തി തന്റെ നെറ്റിയിൽ കൈ വച്ച് പറഞ്ഞു.

" ടീച്ചറെ.. ഞാൻ പഠിച്ചോളാം… ഇത്തവണത്തേയ്ക്ക് ഒന്ന് ക്ഷമിക്ക് ? "

" എന്തിനായിരുന്നു ഞാൻ എന്റെ ഊർജം നഷ്ടപ്പെടുത്തി നിന്നെ പഠിപ്പിച്ചോണ്ടിരുന്നത് ? നിനക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു തന്നില്ലേ..? എന്നോട് കുറച്ചെങ്കിലും സ്നേഹ മുണ്ടെങ്കിൽ നീ പഠിച്ചേനെ. അത് പോട്ടെ… നിനക്ക് പഠിച്ചു പാസാകണമെന്ന് സ്വയം ചിന്തയുണ്ടെങ്കിൽ നി പഠിച്ചേനെ…

💬 Comments

View all comments