Chapter Title : ആനി ടീച്ചർ 8 [Amal Srk]
നമ്മുക്ക് അറിയാവുന്നതല്ലേ.. ചിലപ്പോ മനസ്സ് മാറി കല്യാണം വേണ്ടാന്ന് പറഞ്ഞാലോ..? "
അത് കേട്ട് പാപ്പി ചെറുതായി വിരണ്ടു. " അവൾ അങ്ങനെ പറയോ..? "
" സാധ്യത ഇല്ലാതില്ലാതില്ല… "
" എനി എന്ത് ചെയ്യും…? "
" എത്രയും പെട്ടന്ന് വിവാഹം നടത്തണം… "
" എത്രയും പെട്ടന്ന് വച്ചാൽ.. "
" എത്രയും പെട്ടന്ന് തന്നെ… "
കുട്ടാപ്പി മുന്നറിയിപ്പ് നൽകി.
കുറേ നേരത്തെ ആലോചനക്ക് ശേഷം പാപ്പി ഒരു തീരുമാനത്തിൽ എത്തി.
രാവിലെ പതിവ് പോലെ സ്കൂളിൽ പോകുകയാണ് ആനി. സോഫി ടീച്ചർ ലീവ് ആയത് കൊണ്ട് ആനി ഒറ്റക്കാണ്. ഈ സമയം ജീപ്പ് ആനിയുടെ മുൻപിൽ വന്ന് നിർത്തി. അതിൽ നിന്നും മാസ്സ് എൻട്രിയിൽ പാപ്പി പുറത്തിറങ്ങി ആനിയുടെ മുൻപിൽ വന്നു നിന്നു.
" ഞാൻ എന്തിനാണ് ഇപ്പൊ ഇവിടെ വന്നതെന്ന് മനസ്സിലായോ..? "
പാപ്പി ചോദിച്ചു.
" ഇല്ല "
ആനി പറഞ്ഞു.
" നമ്മുടെ കല്യാണക്കാര്യം സംസാരിക്കാൻ "
" അതൊക്കെ വീട്ട്കാര് സംസാരിച്ചോളും "
" അത് പോരാ… ഇപ്പൊ ഇവിടെ വച്ച് സംസാരിക്കണം "
" പറ എന്താ നിനക്ക് എന്നോട് സംസാരിക്കേണ്ടത്…? "
ആനി ഗൗരവത്തോടെ ചോദിച്ചു.
" നീയാ..? നിന്നെ കെട്ടാൻ പോകുന്ന ആളാ ഞാൻ കുറച്ച് ബഹുമാനമൊക്കെ ആകാം… "
അവന്റെ സംസാരം കേട്ട് ആനിക്ക് ദേഷ്യം വന്നു. പക്ഷെ അവളത് പുറത്ത് കാട്ടിയില്ല. " സോറി… ഇച്ചായന് എന്താ എന്നോട് സംസാരിക്കാനുള്ളത് ? "
ആനി ആദ്യമായി ഇച്ചായാന്ന്
💬 Comments
View all comments