Chapter Title : ആനി ടീച്ചർ 11 [Amal Srk]
ഞങ്ങള് നിന്റെ ബെസ്റ്റ് ഫ്രണ്ട്സാ. എന്നിട്ടും നീ ഞങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഒളിക്കുന്നുണ്ട്. "
ആൽഫി പറഞ്ഞു.
അവൻ പറയുന്നത് ചെവികൊള്ളാതെ വിധു അവിടം വിട്ട് പോയി.
സമയം രാത്രി 7:30 കഴിഞ്ഞു, വിധു ഇതുവരെ വീട്ടിൽ തിരിച്ചെത്തിയില്ല. സമയം ഇത്ര വൈകിയിട്ടും മകനെ കാണാതെ വനജ ആവലാതിപ്പെട്ടു. പുറത്താണെങ്കിൽ നല്ല മഴയും.
വീട്ടിൽ ഇരുന്ന് tv കാണുകയാണ് മനു. ഈ സമയം അവന്റെ ഫോൺ റിങ് ചെയ്തു. എടുത്ത് നോക്കിയപ്പോൾ വിധുവിന്റെ അമ്മയാണ്. ഈ സമയത്ത് എന്തിനാണാവോ അവന്റെ അമ്മ എന്നെ വിളിക്കുന്നത് ? സംശയത്തോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു.
" ഹാലോ മനു "
വനജ വെപ്രാളപ്പെട്ടുകൊണ്ട് പറഞ്ഞു.
" എന്താ ആന്റി ? "
" വിധുവുണ്ടോ അവിടെ ? "
" ഇല്ല "
" വൈകിട്ട് ഗ്രൗണ്ടിലേക്കാണെന്ന് പറഞ് ഇറങ്ങിയതാ, സമയം ഇത്രയായിട്ടും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. "
" അവൻ വൈകുന്നേരം ഞങ്ങടെ കൂടെ ഉണ്ടായിരുന്നു.പക്ഷെ ആദ്യം പോയത് അവനാ. മഴ പെയ്യാൻ തുടങ്ങിയപ്പഴാ ഞങ്ങള് വീട്ടിലേക്ക് തിരിച്ചത്."
" ഈശ്വരാ അവൻ എവിടെയാണെന്തോ..."
വനജ വിഷമത്തോടെ പറഞ്ഞു.
" ആന്റി വിഷമിക്കണ്ട ഞാനൊന്ന് അന്വേഷിക്കട്ടെ. അവൻ ഫോൺ എടുക്കാതെയാണോ വീട്ടീന്ന് ഇറങ്ങിയത് ? "
" അതെ "
" ചിലപ്പോ ക്ലബ്ബിലോ,വായനശാലയിലോ പോയി കാണും, ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം "
" ശെരി മോനെ "
കണ്ണ് തുടച്ചുകൊണ്ട് അവൾ ഫോൺ വച്ചു.
മനു ഉടനെ തന്നെ ഈ വിവരം ആൽഫിയെ അറിയിച്ചു.
" എന്നാലും അവനിതെവിടെ പോയി ? "
ആൽഫി ചോദിച്ചു.
" അതാണ് എനിക്കും മനസ്സിലാകാത്തത്..."
മനു പറഞ്ഞു.
" എന്തായാലും നമുക്കൊന്ന് അന്വേഷിച്ചു നോക്കാം "
" ഈ രാത്രി,കോരിച്ചൊരിയുന്ന മഴയത്ത് നമ്മള് എവിടെ പോയി അന്വേഷിക്കാനാ...? "
" എന്തായാലും നീ പറഞ്ഞപോലെ ക്ലബ്ബിലും വായനശാലയിലും പോയി നോക്കാം."
" അവിടെ ഉണ്ടായാൽ മതിയാരുന്നു."
മനു പറഞ്ഞു.
പതിവ് പോലെ രാവിലെ സ്കൂളിലേക്ക് പോകുകയാണ് സോഫി ടീച്ചർ.
💬 Comments
View all comments