Chapter Title : ആനി ടീച്ചർ 12 [Amal Srk]
നോക്കി പാപ്പി മുഷ്ടി ചുരുട്ടി.
" നിങ്ങൾക്ക് ഞാൻ പറഞ്ഞത് കേട്ടില്ലേ..? "
ആനി വീണ്ടും ചോദിച്ചു. ആനിയോട് ദേഷ്യപ്പെട്ടാൽ അവൾ തന്നോട് കൂടുതൽ അകലുമെന്ന് പാപ്പിക്ക് അറിയാം. അവൻ മനസ്സിലുള്ള ദേഷ്യം കഴിവതും നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു : ട്യൂഷൻ എടുക്കാനാണെന്ന് പറഞ്ഞിട്ട്, എന്താ ഇത്ര താമസം ?
" ഞാൻ ഇവന്റെ ടീച്ചറാ, എനിക്ക് അറിയാം എപ്പോ പഠിപ്പിക്കണം,എങ്ങനെ പഠിപ്പിക്കണം എന്നൊക്കെ. ഇച്ചായൻ ഈ കാര്യത്തിൽ ഇടപെടേണ്ട." ആനി കർശനമായി പറഞ്ഞു.
" ഉവ്വ് "
മൂളികൊണ്ട് പാപ്പി പോകാനൊരുങ്ങി.
" പോകുമ്പോ വാതില് കൂടി അടച്ചേയ്ക്ക്.."
ആനി നിർദ്ദേശിച്ചു. മറുപടിയൊന്നും പറയാതെ വാതിലടച്ചുകൊണ്ട് പാപ്പി മുറിവിട്ട് പോയി.
പാപ്പി പോയ ശേഷം വിധു സംശയത്തോടെ ആനിയെ നോക്കി.
" എന്താ ഇങ്ങനെ നോക്കുന്നെ ? "
ആനി ചിരിച്ചുകൊണ്ട് ചോദിച്ചു.
" ടീച്ചർ ഇത്രയൊക്കെ പറഞ്ഞിട്ടും ഇച്ചായൻ മറുത്തൊന്നും പറയാത്തതെന്താണെന്നാ എനിക്ക് മനസ്സിലാകാത്തത്..? "
ആനി മറുപടിയൊന്നും പറയാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.
" ചിരിക്കാതെ കാര്യം പറ ടീച്ചറെ "
കാര്യമറിയാൻ വിധു ദൃതി കാട്ടി.
" അയാൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് ബോധ്യമാകുന്ന ദിവസം മാത്രമെ ഞാൻ അയാളെ ഭർത്താവായി അംഗീകരിക്കു എന്ന് പറഞ്ഞു."
" അപ്പൊ അതാണ് കാര്യം."
വിധുവിന് സമാധാനമായി.
ഈ സമയം മുറിക്ക് പുറത്ത് നിന്ന് പരുങ്ങി കളിക്കുന്ന പാപ്പിയെ കണ്ട് അമ്മച്ചിക്ക് പന്തികേട് തോന്നി.
" നീയെന്താ ഇവിടെ കിടന്ന് ചുറ്റി കളിക്കുന്നെ ? പുറത്തോട്ടൊന്നും പോകണ്ടായോ ? "
അമ്മച്ചി ചോദിച്ചു.
"
💬 Comments
View all comments