0%

Chapter Title : ആനി ടീച്ചർ 8 [Amal Srk]

Author : Kambikathakal Read All Parts 509

" എങ്കിൽ പറ… "

" പക്ഷേ ഞാൻ പറയാൻ പോകുന്ന കാര്യം വളരെ സീക്രട്ട് ആയി വെക്കണം, അബദ്ധത്തിൽ പോലും ആരോടും പറഞ്ഞേക്കരുത്. "

" ടീച്ചർക്ക് എന്നെ വിശ്വാസമില്ലേ ? ഞാൻ അങ്ങനെ പറയുന്ന ടൈപ്പ് ആണോ ? "

" നിന്നെ എനിക്ക് വിശ്വാസമാണ്, പക്ഷേ എന്നാലും ഇക്കാര്യത്തിൽ നല്ല പേടിയുണ്ട്. "

സോഫി ചെറിയൊരു അങ്കലാപ്പോടെ പറഞ്ഞു.

" ടീച്ചർ ധൈര്യമായി പറഞ്ഞോളൂ.. " തന്നെ വിശ്വസിക്കാം എന്ന മട്ടിൽ ആനി പറഞ്ഞു.

ഒരു ദീർഘനിശ്വാസം എടുത്തശേഷം സോഫി പറയാൻ ആരംഭിച്ചു : ഇന്നലെ വിധു എന്റെ വീട്ടിൽ വന്നിരുന്നു ?

" എന്തിന് ? "

സംശയത്തോടെ ആനി ചോദിച്ചു.

" എന്റെ വീട്ടിലെ PC ശരിയാക്കാൻ വേണ്ടി വിളിപ്പിച്ചതാ… "

" എന്നിട്ട്..? "

ആനി ചെറിയ ഭയത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു.

" എന്നിട്ട്... ഞങ്ങള്… രണ്ടാളും കൂടി.."

ചെറിയ നാണത്തോടെ പറഞ്ഞു.

സോഫി എന്താണ് പറഞ്ഞു വരുന്നത് എന്ന് ആനിക്ക് മനസ്സിലായി. അവളുടെ ഹൃദയം തകർന്നടിഞ്ഞ പോലെ അനുഭവപ്പെടാൻ തുടങ്ങി. ഞെട്ടലോടെ അവൾ സോഫിയെ തന്നെ നോക്കി.

" എടീ ഇത് ആരോടും പറഞ്ഞേക്കരുത് കേട്ടോ... നിന്നെ എനിക്ക് അത്രയ്ക്കും വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് കാര്യം പറഞ്ഞത്. "

മറുപടിയൊന്നും പറയാതെ ആനി മുഖംതിരിച്ചു.

" ഞാൻ നിന്നോട് ഈ കാര്യം പറഞ്ഞത് വിധു അറിയണ്ട കേട്ടോ.. ആനി ടീച്ചർ ഒരിക്കലും ഈ കാര്യം അറിയരുതെന്ന് അവൻ പ്രത്യേകം പറഞ്ഞതാ… "

അതും കൂടി കേട്ടതോടെ ആനിക്ക് ദേഷ്യവും, സങ്കടവും സഹിക്കാനായില്ല. അവൾ മാനസികമായി തകർന്നു. പക്ഷേ തന്റെ ഉള്ളിലെ വിഷമം ആനി പുറത്ത് പ്രകടമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

" നിനക്കിത് എന്തുപറ്റി..? മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ…? "

സോഫി സംശയത്തോടെ ചോദിച്ചു.

" ഒന്നുമില്ല... പെട്ടെന്ന് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ  എനിക്ക് എന്തോ പോലെ… "

ആനി എങ്ങനെയൊക്കെയോ പറഞ്ഞ് ഒപ്പിച്ചു.

" എടീ ഇതൊന്നും ആരോടും പറഞ്ഞേക്കരുത് കേട്ടോ... എന്റെ ജീവിതം നശിക്കും.. "

💬 Comments

View all comments