Chapter Title : ആനി ടീച്ചർ 8 [Amal Srk]
പോകുന്നതെന്ന് ഓർത്തപ്പോൾ ആനിക്ക് സങ്കടം തോന്നി.
ആനി ടീച്ചറുടെ വിവാഹ വാർത്ത അറിഞ്ഞത് മുതൽ ഊണും, ഉറക്കവും ഇല്ലാതെ മനസമാധാനം നഷ്ടപ്പെട്ട് നിൽക്കുകയാണ് വിധു. തന്നോടുള്ള ദേഷ്യം കൊണ്ട് മാത്രമാണ് വെറുക്കുന്ന ആളുമായി ആനി ജീവിതം പങ്കു വെക്കാൻ തീരുമാനിച്ചത്. എല്ലാം താൻ കാരണമാണെന്ന് ഓർത്തപ്പോൾ അവന് സങ്കടം ഇരട്ടിയായി.
വിവാഹം അടുത്ത് വരുന്നത് കൊണ്ട് തന്നെ ആനി ഒരാഴ്ച്ച സ്കൂൾ ലീവ് എടുത്തു. പന്തല് പണിയും, ഡ്രസ്സെടുക്കലുമൊക്കെയായി അവൾ തീരക്കിലായി.
അങ്ങനെയിരിക്കെ വീട്ടിൽ ഇരിക്കുമ്പോഴാണ് ആനിക്ക് ദേഹമോട്ടാകെ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടത്. സാധാരണ ഈ സമയങ്ങളിലാണ് തനിക്ക് പീരീഡ്‌സ് സംഭവിക്കാറുള്ളത്, ഇത്തവണ അത് മുടങ്ങിയിരിക്കുന്നു. എന്താണ് ഇതിന് കാരണം? അവളാകെ പരിഭ്രാന്തിയിലായി. കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ഒരു ഞെട്ടലോടെ അവളാ സത്യം മനസ്സിലായി.
തുടരും..
അഭിപ്രായം അറിയിക്കുക.
💬 Comments
View all comments