0%

Chapter Title : ആനി ടീച്ചർ [Amal Srk]

Author : amal Read All Parts 1549

"

മേരി ചേച്ചി വനജയെ സമാധാനിപ്പിക്കാൻ പറഞ്ഞു.

" +2 തോറ്റത് പോട്ടേന്ന് വെക്കാം… ഇതിപ്പോ സേ പരീക്ഷയിലും തോറ്റില്ലേ..? അവന്റെ കൂട്ടത്തിലുള്ളവരൊക്കെ പഠിച്ച് പാസ്സായി ഡിഗ്രിക്ക് ചേർന്നു. എന്റെ മോൻ മാത്രം… "

" വിധു അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ തന്നെയായിരുന്നല്ലോ… മറ്റു കുട്ടികളെ പോലെ വികൃതിക്കും പോകാറില്ല…പിന്നെ എന്നാ പറ്റിയതാ..? "

" അവന് ഫോൺ വാങ്ങിച് കൊടുത്തപ്പോ മുതലാ പഠിതത്തിൽ ഉഴപ്പാൻ തുടങ്ങിയത്… അത് ഞാൻ മേടിച് പൂട്ടി വച്ചു… "

" അഹ്… അത് നന്നായി… അല്ലേലും ഇപ്പഴത്തെ പിള്ളേരൊക്കെ എല്ലാ നേരത്തും മൊബൈലും കുത്തിപ്പിടിച്ചാ ഇരിപ്പ്… നീ ഏതായാലും അവനെ എവിടേലും ട്യൂഷന് അയക്ക്… അവൻ പഠിച്ചോളും… "

" ആ കാര്യം പറയാനാ ഞാൻ ഇവിടെ വന്നത്…ആനി ടീച്ചറോട് ചോദിക്കുവൊ വിധുവിന് ട്യൂഷൻ എടുത്ത് കൊടുക്കാൻ. "

" വിധു ഏത് വിഷയത്തിലാ തോറ്റത്..? "

" കെമിസ്ട്രി…"

" ആനി മലയാളമല്ലേ പഠിപ്പിക്കുന്നത് അവൾക്ക് കെമിസ്ട്രിയൊക്കെ പറഞ്ഞുകൊടുക്കാൻ കഴിയോ…? "

മേരി സംശയം ചോദിച്ചു.

" ആനി സയൻസ് പഠിച്ചതല്ലേ…? +2 കെമിസ്ട്രിയൊക്കെ അവൾക്ക് അറിയാതിരിക്കില്ല. ചേച്ചി ഇത് ആനിയോട് കാര്യമായി തന്നെ പറയണം."

വനജ അപേക്ഷിച്ചു.

" ഞാൻ പറഞ്ഞു നോകാം… "

മേരി പറഞ്ഞു.

" ശെരി ചേച്ചി.. ഞാൻ പോകുവാണ്… "

ശേഷം വനജ പോയി.

വൈകിട്ട് സ്കൂള് വിട്ട് ആനി ടീച്ചർ വീട്ടിലെത്തി. വനജ പറഞ്ഞ കാര്യം അമ്മ ആനി ടീച്ചരോട് പറഞ്ഞു.

" അതൊന്നും ശെരിയാകില്ല അമ്മേ… സ്കൂളിലെ നോട്ട് പ്രിപേറേഷനും, വർക്സ്മൊക്കെ ഞാൻ രാത്രിയിലാ ചെയ്യാറ്. അതിനിടയിൽ അവനെ പഠിപ്പിക്കാൻ നിന്നാൽ ശെരിയാകില്ല.. "

ആനി പറഞ്ഞു.

" നിനക്ക് കുറച്ച് സമയം എങ്കിലും മാറ്റിവച്ച് അവനെ പഠിപ്പിച്ചു കൂടെ. വനജ നല്ല വിഷമത്തോടെയാ എന്നോട് വിധുവിന്റെ കാര്യം പറഞ്ഞത്… എനി എല്ലാം നിന്റെ ഇഷ്ട്ടം. "

അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

എന്ത് ചെയ്യണമെന്നറിയാതെ ആനി വിഷമത്തിലായി.

വിധുവിന്റെ വീട്ടിൽ.

വനജ മുറിയിലേക്ക് വന്ന് പറഞ്ഞു :

💬 Comments

View all comments