0%

Chapter Title : ആനിയമ്മയുടെ ജാക്കി [Pamman Junior]

Author : Pamman Junior Read All Parts 2.8K

കണ്ടപ്പോള്‍ ആനിക്കു ചമ്മല്‍ ആയി. കോളേജില്‍ ചെന്ന് ജീന ഓരോന്ന് ചോദിച്ചപ്പോള്‍ ആനിക്കു എല്ലാം പറയേണ്ടി വന്നു.

ലില്ലി പറഞ്ഞതും കൂടെ പറഞ്ഞപ്പോള്‍ ജീന ചോദിച്ചു. 'സിസ്റ്ററിനു തേന്‍ കുടിക്കാന്‍ വണ്ടിനെ വേണോ?'. 'അയ്യേ. ഒന്ന് പോടീ', ആനി നാണിച്ചു പറഞ്ഞപ്പോള്‍ ജീന പറഞ്ഞു.

'ഉം. ഉവ്വ. എല്ലാം മനസിലായി. വഴിയുണ്ടാക്കാം', ജീന പറഞ്ഞു. 'വേണ്ടാട്ടോ, നീ കുരുത്തക്കേടൊന്നും ഉണ്ടാക്കല്ല്', ആനി പറഞ്ഞു.

അന്ന് ഉച്ചക്ക് കുറെ നേരം ജീനയെ കണ്ടില്ല. പിന്നെ ജീനയെ കണ്ടപ്പോള്‍ ആനി ചോദിച്ചപ്പോള്‍ ജീന പറഞ്ഞത് അവളുടെ കുറച്ചു ഫ്രണ്ട്‌സിനെ കാണാന്‍ പോയിരുന്നു എന്ന്.

അന്ന് വൈകിട്ട് ബസില്‍ കേറിയപ്പോള്‍ ജീന പറഞ്ഞു മഠത്തിന്റെ സ്റ്റോപ്പില്‍ ഇറങ്ങണ്ടാ. അവളുടെ വീട്ടില്‍ ചെല്ലാന്‍. വീട്ടില്‍ അവള്‍ മാത്രമേയുള്ളൂ. ഒരു അര മണിക്കൂറില്‍ തിരിച്ചു പോകാം എന്നും.

കാര്യം ചോദിച്ചപ്പോള്‍ ചെന്നിട്ടു പറയാം എന്നും പറഞ്ഞു. ബസില്‍ ആനിയുടെ മുമ്പില്‍ ജീന. രണ്ടു സൈഡിലും തലേ ദിവസത്തെ കൂട്ടുകാരികളും.

കൂടാതെ ജീനയുടെ സൈഡിലും രണ്ടു ഗേള്‍സ്. ആനി ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആനിയുടെ പുറകില്‍ സൈഡില്‍ ആയിട്ടും രണ്ടു പെണ്‍കുട്ടികള്‍.

അവര്‍ ആനിയെ ചിരിച്ചു കാണിച്ചപ്പോള്‍ ആനിക്കു മനസിലായി അവര്‍ എല്ലാവരും ജീനയുടെ ഫ്രണ്ട്‌സ് ആണെന്ന്.

ആനിയുടെ പുറകില്‍ ഇന്നലത്തെ പയ്യന്‍ ആണ് നില്‍ക്കുന്നത് എന്ന് മനസിലായപ്പോള്‍ ആനി ഞെട്ടി.

ആനി ഒന്ന് കൂടെ തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ പുറകില്‍ നില്‍ക്കുന്നവരും കോളേജിലെ പിള്ളേര്‍ തന്നെ.

അപ്പോള്‍ ജീന? എല്ലാവരും അവളുടെ ഫ്രണ്ട്‌സ്. താന്‍ വേറെ ആരും കാണാത്ത രീതിയില്‍ അവരുടെ നടുവില്‍.

ദൈവമേ?

💬 Comments

View all comments