Chapter Title : ആനിയുടെ പുതിയ ജോലി 10 [ടോണി]
അടുത്ത ഭാഗങ്ങൾ ഇനിയും late ആയേക്കാം.. അതുകൊണ്ട് വീണ്ടും മുൻകൂട്ടി ഒരു തിയതി പറയാൻ എനിക്ക് കഴിയില്ല.. Comments ഇടുന്നതും ഇനിയാൽപ്പം കുറയ്ക്കേണ്ടി വരും എനിക്ക്.. എങ്കിലും പറ്റുന്നതിനൊക്കെ reply തരാം.. ?
അപ്പൊ ശെരി.. നിങ്ങൾക്ക് എന്നോടുള്ള പിണക്കം മാറിയെന്നു വിശ്വസിക്കുന്നു.. കഥയിലേക്ക് തിരിച്ചു വരാം...
At the Beach..
പിറ്റേന്ന് തന്നെ ആ സ്വകാര്യ ബീച്ചിലേക്ക് അവർ 5 പേരും കൂടി റെമോയുടെ കാറിൽ യാത്ര തിരിച്ചു. കുറച്ചധികം ദൂരമുണ്ടായിരുന്നു അവിടേക്ക്. അവിടെയുള്ള റെമോയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കാണ് അവർ ആദ്യം ചെന്നത്. അയാൾ അവന് key കൊടുത്തിട്ട് വേറെ എവിടെയോ പോയിരിക്കുകയായിരുന്നു.
കാർ ആ വീടിന്റെ ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് പ്രവേശിച്ചപ്പോൾ ആനിയൊന്ന് പരിഭ്രമിച്ചു. ആ വീടിന് ചുവരുകൾക്ക് പകരം കൂടുതലും ഗ്ലാസ് കൊണ്ടുള്ളത് ആയിരുന്നു. അതിലൂടെ അവൾക്ക് കടൽത്തീരം നല്ലപോലെ കാണാൻ കഴിഞ്ഞു. പരിസരത്ത് വേറെ മനുഷ്യരാരുമില്ലാത്ത ഒരു private area ആയിരുന്നു അവിടം. കാണാനും അതിമനോഹരം. ആനിയ്ക്ക് അവിടം ഇഷ്ടമായെങ്കിലും ഉള്ളിൽ വീണ്ടുമെന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു..
റെമോ അവർക്ക് രണ്ടാം നിലയിലെ മുറികൾ കാണിച്ചുകൊടുത്തു. എന്നിട്ട് dress change ചെയ്ത് വേഗം താഴേക്ക് വരാനും അവരോട് നിർദ്ദേശിച്ചു. പൊതുവെ ഓഫീസിൽ നാണം കുണുങ്ങിയായ റെമോ എല്ലാം അറിയുന്ന ഒരാളെ പോലെ ഇവിടെ manage ചെയ്യുന്നത് കണ്ടപ്പോൾ ആനിയ്ക്ക് ആശ്ചര്യം തോന്നിയിരുന്നു. എങ്കിലും അവളത് പുറത്ത് കാണിച്ചില്ല.. അവളുടെ തൊട്ടടുത്ത മുറിയിലേക്ക് കയറിയ ചിത്രയും അത് ശ്രെദ്ധിച്ചിരുന്നു..
15 മിനുട്ടിനു ശേഷം ആനി മുറിക്ക് പുറത്തിറങ്ങി താഴേക്ക് നടന്നു. അവളുടെ
💬 Comments
View all comments