Chapter Title : ആനിയുടെ പുതിയ ജോലി 2 [ടോണി]
നരയും കയറിയ എന്നാലും കാണാനും തരക്കേടില്ലാത്ത മുഖം.
"ഹലോ, ഗുഡ് മോർണിംഗ് സർ." ആനിയും കൂട്ടിച്ചേർത്തു. രാജേഷ് തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവരെ അഭിവാദ്യം ചെയ്തു. ആനിയ്ക്ക് ഒരു ഷേക്ക്‌ഹാൻഡും കൊടുത്ത് ജോലി കിട്ടിയതിൽ അഭിനന്ദിച്ചു.
"വെൽക്കം ടു ദ കമ്പനി, ആനി. ഗ്ലാഡ് ടു മീറ്റ് യൂ." ആനിയ്ക്ക് അയാളുടെ പെരുമാറ്റത്തിൽ നല്ല മതിപ്പു തോന്നി. തന്റെ പഴയ മാനേജരുമായി താരതമ്യം ചെയ്യുമ്പോൾ ഇദ്ദേഹം സൗമ്യനാണെന്ന് അവൾക്ക് മനസ്സിലായി.
കുറച്ചുകൂടി ചർച്ചകൾക്കൊടുവിൽ, "ഞാൻ തനിക്ക് നമ്മുടെ ടീമിനെ പരിചയപ്പെടുത്താം." എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ഒരു മിനിറ്റ് പുറത്തേക്ക് പോയി. ചിത്രവും ആനിയും പരസ്പരം നോക്കി പുഞ്ചിരി തൂകി. ആനി വളരെ ത്രില്ലിൽ ആയിരുന്നു.
രാജേഷിനോടൊപ്പം അവരുടെ ടീം അകത്തേക്ക് വന്നു. ആനി അത്ഭുതത്തോടെ വന്നവരെ നോക്കി. രാജേഷ് പരിചയപ്പെടുത്തിയതു പോലെ 3 പേർ ആ ടീമിലുണ്ടായിരുന്നു. ടോണി, സമീർ, അമർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. മൂവരും ചെറുപ്പക്കാർ.
ആനി എല്ലാവരോടും സ്വയം പരിചയപ്പെടുത്തി. ഓരോരുത്തരായി മുന്നോട്ട് വന്ന് അവളുടെ കൈയിൽ ഷേക്ക്‌ഹാന്റ് നൽകി വെൽക്കം ചെയ്തു. അതിൽ ടോണി എന്ന് പേരുള്ള പയ്യൻ ഷേക്ക്‌ഹാന്റ് നൽകിയപ്പോൾ തന്റെ കയ്യിൽ പിടിച്ചപ്പോൾ ഒന്ന് ചെറുതായി അമർത്തിയത് ആനിയുടെ ശ്രെദ്ധയിൽ പെട്ടില്ല..
അവർ മൂവരും തിരിച്ചു പോയപ്പോൾ രാജേഷ് തുടർന്നു, "മിസ്സ് ആനി, ഇവർ മൂന്നു പേരും ചെറിയ പിള്ളേരാ. കോളേജിൽ നിന്ന് ഇന്റേൺഷിപ് വഴി ജോലിയിൽ കയറിയവരാണ്. ഏതാനും മാസങ്ങളായി കമ്പനിയിൽ വന്നിട്ട്. ടീം ലീഡർ എന്ന നിലയിലുള്ള ആനിയുടെ എക്സ്പീരിയൻസിനെക്കുറിച്ച് ചിത്ര എന്നോട് പറഞ്ഞിരുന്നു.
💬 Comments
View all comments