Chapter Title : ആനിയുടെ പുതിയ ജോലി 4 [ടോണി]
പേർക്കും വേണ്ടി ടോണിയാണ് അത് ക്രിയേറ്റ് ചെയ്തത്.
ആനി: "ഹലോ, ഞാനെന്റെ ഫ്രണ്ട്സുമായി ഒരു പാർട്ടിയിലാ ഇപ്പൊ. ഇതാരാ സംസാരിക്കുന്നെ?"
ടോണി: നിങ്ങളുടെ ടീമിലെ വഷളൻ..
ആനി: ആഹാ.. ടോണി അല്ലേ? എന്താ ഈ നേരത്ത്?"
ടോണി: "ആനിച്ചേച്ചിയെ കുറിച്ച് ആലോചിക്കുവായിരുന്നു. അങ്ങനെ വിളിച്ചതാ.. ?"
ആനി: "ഓഹ്.. വളരെ നല്ല തമാശ.. നിങ്ങളൊക്കെ ഇപ്പൊ ഗേൾഫ്രണ്ട്സുമായിട്ട് ചാറ്റും മറ്റുമാണെന്ന് എനിക്കറിഞ്ഞൂടെ.."
ഉടനെ..
രമേഷ്: "അതിനാര് പറഞ്ഞു ഞങ്ങൾക്ക് ഗേൾഫ്രണ്ട്സ് ഉണ്ടെന്ന്? ഒരുത്തിയും ഞങ്ങളെ തിരിഞ്ഞുപോലും നോക്കീട്ടില്ല ഇന്നുവരെ..☹️ ഞങ്ങൾക്ക് ആകപ്പാടെ ഉള്ളത് ആനിച്ചേച്ചി മാത്രമാ..?”
ആനി: "ആഹ.. വീണ്ടും തമാശ.. അപ്പൊ എല്ലാവരുമുണ്ടോ അവിടെ..".
റെമോ: "ഉണ്ടല്ലോ.. വാ നമുക്ക് സംസാരിക്കാം.."
ആനി: "വെരി ഗുഡ്.. അപ്പൊ നിങ്ങൾ മൂന്നുപേരും കൂടി സംസാരിച്ചോ.. ഞാൻ പോകുവാ.."
ടോണി, രമേഷ്, റെമോ: "?"?"?"
"അയ്യോ ആനിച്ചേച്ചീ, പോവല്ലേ.." മൂന്നു പേരും ഒരുപോലെ പറഞ്ഞു..
ആനി: "ഹഹ.. ഹ്മ്മ് ശരി.. ഞാൻ വീട്ടിലെത്തിയിട്ട് പറ്റിവാണേൽ മെസ്സേജ് അയക്കാം. ഇപ്പൊ ഇവിടെ ബിസിയാ.. ടാറ്റാ ബൈ ബൈ ഡിയർ ബ്രദേഴ്സ്!.." ആനി അവരുടെ മറുപടി കേൾക്കുന്നതിനു മുന്നേ തന്നെ ഒരു ചിരിയോടെ കാൾ കട്ടാക്കി..
ടോണിയോടും രമേഷിനോടും റെമോയോടും താൻ എത്രയെളുപ്പമാ അടുപ്പത്തിലാതെന്ന് ആനി വീണ്ടും ചിന്തിച്ചു. കഴിഞ്ഞ 2 ആഴ്ച കൊണ്ട്, പുറമെ ദേഷ്യം കാണിച്ചുകൊണ്ടാണെങ്കിലും അവളും ആ ചെറുപ്പക്കാരുടെ കമ്പനി കൂടുതലായി ആസ്വദിക്കാൻ തുടങ്ങിയിരുന്നു.. അതോടൊപ്പം, അവരുടെ നിരന്തരമായ മണ്ടത്തരങ്ങളും ഫ്ലർട്ടിംഗുമൊക്കെ ആനിയ്ക്ക് അറിയാതെയാണേലും അവരോടൊരു ആത്മബന്ധമുണ്ടാക്കി.. ആദ്യമായിട്ടാണ് അവൾക്കിങ്ങനെയൊരു അനുഭവം. എന്തായാലും അവർ തന്റെ ഇഷ്ടമില്ലാതെ
💬 Comments
View all comments