Chapter Title : ആനിയുടെ പുതിയ ജോലി 6 [ടോണി]
ലൈറ്റ് ഓഫ് ചെയ്ത് മോന്റെ അരികിലായി അവളും ഉറങ്ങാനായി കിടന്നു. അപ്പോൾ..
റോഷൻ: "ആനീ.. ഒന്നിങ്ങു വന്നെ.."
"എന്താ റോഷേട്ടാ? ഞാൻ കിടന്നു.." ആനി ഞെട്ടിയുണർന്നു കൊണ്ട് ചോദിച്ചു.
റോഷൻ: "നീ ഇങ്ങോട്ടൊന്നു വാ. കുറച്ചു കഴിഞ്ഞ് ഉറങ്ങാം.."
ആനി പിന്നെ ഗത്യന്തരമില്ലാതെ റോഷന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു. ഇനി തന്റെ പെരുമാറ്റത്തിൽ ഏട്ടന് വല്ല സംശയവും തോന്നിയിരിക്കുമോ എന്നുമവൾ ഭയപ്പെട്ടിരുന്നു.. അവൾ റൂമിൽ നിന്ന് വെളിയിലേക്ക് വന്നപ്പോൾ മോന്റെ ഉറക്കം ശല്യപ്പെടുത്തേടെന്നു കരുതി വാതിൽ അടച്ചുകൊണ്ടാണ് വന്നത്..
"ആനീ, were you avoiding me?.." അവൾ ഹാളിലേക്ക് വന്ന് അവന്റെ അടുത്ത് സോഫയിൽ ഇരുന്നപ്പോൾ റോഷൻ ചോദിച്ചു.
"ഏയ്.. ഇല്ല റോഷേട്ടാ. എന്താ അങ്ങനെ ചോദിച്ചെ?" ആനിയാ ചോദ്യത്തിൽ ഒന്ന് പതറിയെങ്കിലും പിന്നെ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് മറുപടി പറഞ്ഞു.
"എല്ലാം ok ആണോ?" അവളുടെ ഇടുപ്പിൽ തന്റെ വലതു കൈ ചുറ്റിക്കൊണ്ട് റോഷൻ ചോദിച്ചു. ആനിയുടെ മേൽ ഒരു വിറയൽ പടർന്നു.. അവൾ ഒന്നും മിണ്ടാതെയിരുന്നു..
റോഷൻ: "പറയെടോ.. എന്താ ഇത്ര ഗൗരവം?.."
ആനി: "അത്.. ഏട്ടന് വെറുതെ തോന്നുന്നതാ. ഞാൻ ok യാ."
റോഷൻ അവളുടെ അരക്കെട്ടിൽ മുറുകെ പിടിച്ചുകൊണ്ട് അവളെ തന്റെ മുഖത്തേക്ക് തിരിച്ചു..
റോഷൻ: "എന്താ ആനീ.. ഒന്നുമില്ലാഞ്ഞിട്ടല്ല നീയിങ്ങനെ gloomy ആയി ഇരിക്കുന്നെ.."
ശ്വാസമെടിക്കാൻ അൽപ്പം പാടുപെട്ടുകൊണ്ട് ആനി തന്റെ ഭർത്താവിനെ നോക്കിക്കൊണ്ടിരുന്ന കണ്ണുകൾ പതിയെ അടച്ചു..
"എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ?.." ആനി കണ്ണുകളടച്ചുകൊണ്ട് അവനോട് മന്ത്രിച്ചു..
അവളുടെ ആഗ്രഹം കേട്ട് റോഷനൊന്ന് അന്താളിച്ചെങ്കിലും നല്ല മൂഡിൽ ആയിരുന്നതുകൊണ്ട്
💬 Comments
View all comments