ആണ്‍കുട്ടി [Master]

📝 Ongoing

👁 96183 views ❤ 325 likes 💬 34 comments

ആണ്‍കുട്ടി
Aankutty | Author : Master

(ഭക്തവത്സലരെ, ഇതില്‍ കമ്പിയില്ല. ചുമ്മാ പ്രതീക്ഷയോടെ വായിച്ച് ഒടുവില്‍ നിങ്ങളെന്നെ തെറി വിളിക്കാതിരിക്കാനാണ് അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍)അലയടിച്ച്, ആവേശത്തോടെ തീരത്തെ പുല്‍കാനെത്തി സാധിക്കാതെ നിസ്സഹായരായി മടങ്ങുന്ന തിരകളില്‍ പാര്‍വ്വതി തന്നെത്തന്നെ കണ്ടു. ആ തിരകളെപ്പോലെ ഹതഭാഗ്യയാണ് താനും. സ്വയമറിയാതെ അവളുടെ മിഴികളില്‍ നിന്നും നീര്‍ക്കണങ്ങള്‍ ഒഴുകിയിറങ്ങി മണല്‍പ്പരപ്പില്‍ വീണലിഞ്ഞു.

അങ്ങകലെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കിയിരിക്കുകയായിരുന്നു പ്രിന്‍സ്. കടലിനെ പ്രണയിക്കുന്ന സൂര്യന്‍! എന്നും പകലന്തിയോളം അധ്വാനിച്ച് സായന്തനമാകുമ്പോള്‍ സ്വന്തം പ്രണയിനിയുടെ വിരിമാറില്‍ സുഖം തേടുന്ന ഭാഗ്യവാന്‍. പക്ഷെ താന്‍! അവന്‍ തൊട്ടടുത്തിരിക്കുന്ന പാറുവിന്റെ മിഴികളിലേക്ക് നോക്കി. നിര്‍വികാരമാണ് ആ മുഖം. പക്ഷെ കണ്ണുകളില്‍ നിന്നും രണ്ടരുവികള്‍ നിര്‍ബാധം ഒഴുകിക്കൊണ്ടേയിരിക്കുന്നു.

“പണം! പണമാണ് പാറൂ എവിടെയും പ്രധാനം. സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും ഈ ലോകത്ത് വിലയില്ല” നിരാശയോടെ അവന്‍ പറഞ്ഞു.

പാര്‍വ്വതി മെല്ലെ തലചെരിച്ച് അവനെ നോക്കി. മുന്‍പില്‍ നീണ്ടുപരന്നു കിടക്കുന്ന കടലിനേക്കാള്‍ ആഴം അവളുടെ മിഴികളില്‍ അവന്‍ കണ്ടു.

“പ്രിന്‍സ്, എന്റെ അച്ഛന്‍ പണക്കൊതിയന്‍ അല്ല. പക്ഷെ അദ്ദേഹത്തിന് നമ്മുടെ വിവാഹം എന്തോ സമ്മതമല്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്

📚 Chapters

1 published

Related Stories

💬 Comments

View all comments