0%

Chapter Title : ആണൊരുത്തി 7 [Daisy]

Author : daisy Read All Parts 1.4K

സ്റ്റാഫ്‌ റൂമിലേക്ക് ചെന്നതും..

"" നാളത്തെ കാര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി എല്ലാ അധ്യാപക - അനധ്യാപകരും പ്രിൻസിപ്പാൾ റൂമിൽ ഉടൻ വരേണ്ടത് ആണെന്ന് അറിയിക്കുന്നു ""

ഹോ...നാളെ ഇനി എന്ത് ചെയ്യാൻ..രഞ്ജു എല്ലാം ബാഗിൽ വെച്ച ശേഷം മുറിയിലേക്ക് ചെന്നു..

വലിയ കഷ്ടമായി പോയി ആ അപകടം. രഞ്ജു മനസ്സിൽ ആലോചിച്ചു അങ്ങനെ വീട്ടിൽ വന്നു.
നേരെ ഒന്ന് ഫ്രഷ് ആയികൊണ്ട് ഇരിക്കുമ്പോൾ ലളിത ഡോറിൽ വന്നു മുട്ടി..

"" ഏതോ സൗമ്യ കാണാൻ വന്നിരിക്കുന്നു. കണ്ടിട്ട് കുട്ടി ഒന്നും അല്ല. ഒരു 22-25 വയസ് പ്രായം കാണും.""

ഇരിക്കാൻ പറ ചേച്ചി. ഞാൻ ദാ വന്നു.

നമസ്കാരം ടീച്ചർ. ഞാൻ സൗമ്യ. ഇന്ന് മരിച്ച സ്കൂൾ മാനേജർ വിശ്വൻ സാറിന്റെ ഇളയ മകൾ ആണ്.

"" സോറി. ചേച്ചി കുടിക്കാൻ വെള്ളം എടുക്ക്. ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു. MY HEARTFUL CONDOLENCES..
മോളേ പറ്റി അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിൽ പഠിക്കുവല്ലേ.. നേരിൽ നമ്മൾ കാണുന്നത് ആദ്യമാണ്.

സൗമ്യ: അതേ ടീച്ചർ. ഒരു അത്യാവശ്യകാര്യം എനിക്ക് പറയാൻ ഉണ്ടായിരുന്നു. അതാ വന്നത്....

അവർ ലളിത കൊണ്ട് വന്ന വെള്ളം കുടിച്ച ശേഷം പതിയെ പുറത്തേക്ക് ഇറങ്ങി.

സൗമ്യ: വേറെ ഒന്നുമല്ല ടീച്ചർ. ഷാനു ചേട്ടന്റെ കാര്യമാണ്. ഷൈനി ആന്റിയുടെ മകൻ.. സ്കൂൾ പ്രിൻസിപ്പാൾ.

രഞ്ജു: ഞാൻ അത്.. ഷാനുവിന്റെ എന്ത് കാര്യം

സൗമ്യ: ടീച്ചർ ഷാനു ചേട്ടനുമായി ഉള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം. ചേട്ടനെ എന്റെ ചേച്ചി സൗന്ദര്യ യുമായി പ്രണയത്തിലാണ്. ചേച്ചി യ്ക്ക് ആ

💬 Comments

View all comments