Chapter Title : ആണൊരുത്തി 8 [Daisy]
രഞ്ജു ടീച്ചർ എടുക്ക്..എന്നിട്ട് ഞാൻ കാര്യം പറയാം..
രഞ്ജു ലഡു എടുത്തു.. കാര്യം വേറെ ഒന്നും ഇല്ല..
എന്റെ അനിയന് ദുബായ് എയർപോർട്ടിൽ ജോലി കിട്ടി.
ആഹാ... കുറേ നാളായി നോക്കുവായിരുന്നു എന്ന് പറഞ്ഞെല്ലോ..
ടീച്ചറിന്റെ പ്രാർത്ഥന ആണ്. അമ്മയുടെ സ്ഥാനത്തു നിന്ന് അല്ലേ അവനെ വളർത്തിയത്.
അരുന്ധതി: അതേ. അമ്മ തന്നേ ആയിരുന്നു. അത് കൊണ്ട് അവനു ഒരു ജോലി എന്റെ ആഗ്രഹം ആയിരുന്നു. ചിലരോട് ഉള്ള വാശിയും. രഞ്ജുവിനെ അർത്ഥം വെച്ചു നോക്കി അരുന്ധതി പറഞ്ഞു.
വാശി യോ.. ആരോട്. എന്തിനു..
ഇവളോട് തന്നേ.. അല്ലാതെ ആരോട്.. അരുന്ധതി രഞ്ജുവിനെ ചൂണ്ടി പറഞ്ഞു..
ടീച്ചർ.. പെട്ടന്ന് ഒരു പെൺകുട്ടി വന്നു ബിന്ദുവിനെ വിളിച്ചു.
ബിന്ദു അങ്ങോട്ട് ചെന്നു.. ടീച്ചർ ഒന്ന് വരാമോ..
പ്ലീസ്.
ബിന്ദു: എങ്ങോട്ട്.. എന്ത് പറ്റി.
പെൺകുട്ടി :ഒന്ന് ബാത്രൂം വരെ. ഒരു കാര്യം പറയാൻ ഉണ്ട്.
ബിന്ദു: (ഈ കൊച്ച് എന്നേ എന്തിനാ. എന്തായാലും പോയി നോക്കാം.) പെൺകുട്ടിയുടെ പിന്നാലെ ബിന്ദു നടന്നു ബാത്‌റൂമിൽ എത്തി. അകത്തേക്ക് കയറി. പെൺകുട്ടി ഭിത്തിയുടെ ഒരു മൂല ചൂണ്ടി കാണിച്ചു കൊടുത്തു. ഒരു പാറ്റ.
ബിന്ദു: ഇതാണോ കാര്യം, അതിനെന്താ.
പെൺകുട്ടി: എനിക്ക് അത് പേടിയാ. ടീച്ചർ ഒന്ന് അതിനെ ഓടിക്കാമോ... എനിക്ക് ഒന്ന് പോകണം. വല്ലാതെ മുട്ടുന്നു..
ബിന്ദു: ഇതൊക്കെ പേടിക്കണോ മോളേ... അല്ലേൽ വേറെ ബാത്‌റൂമിൽ നോക്കിക്കൂടെ..
പെൺകുട്ടി:എല്ലായിടത്തും തിരക്കാ... പിന്നെ അവൾ തലതാഴ്ത്തി നിന്നു..
ബിന്ദു: പിന്നേ.....
പെൺകുട്ടി: അവളുടെ ചുണ്ടിൽ നാണത്തോടെ ഉള്ള ചിരിയും കൂടി കണ്ടപ്പോൾ
💬 Comments
View all comments