0%

Chapter Title : ആന്റി ഹീറോ 1 [~empu®an]

Author : ~empu®an Read All Parts 219

മുറ്റത്തേക്ക് നടന്നിറങ്ങിയ പ്രിയേച്ചിയോടായി ഞാനത് പറഞ്ഞെങ്കിലും ഒരു കാര്യവും ഉണ്ടായില്ല...

പെട്ടന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപോയതുകൊണ്ട് പ്രിയേച്ചി ഇത് ആരോടെങ്കിലും പറയുമോ എന്നോർത്ത് ഉള്ളിൽ എവിടെക്കെയോ ആയി ചെറിയൊരു ഭയം നിഴലിച്ചെങ്കിലും ഇത്രയൊക്കെ ചെയ്യാൻ സമ്മതിച്ച സ്ഥിതിക്ക് ഇനി ഇത് പുറത്തു പറയില്ല എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു....

അല്ലെങ്കിലും ഇതൊക്കെ എന്ത് ഇതിനീം വലുത് താണ്ടി വന്നിട്ടുണ്ട് പിന്നല്ലേ ഇത്... എന്തായാലും ഒരു സോറി പറയാം... പാവം....

അങ്ങനെ ഓരോന്ന് മനസ്സിൽ പറഞ്ഞും ചിന്തിച്ചും ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.... എല്ലാം വിളമ്പി വച്ചിട്ടുണ്ടായിരുന്നതുകൊണ്ടും നല്ല ഉറക്ക ഷീണം തോന്നിയതുകൊണ്ടും ഫുഡ്ഡടി കഴിഞ്ഞ് ഞാൻ നേരെ ഫ്രണ്ട് വാതിൽ ചാരി വെച്ചുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു....

അങ്ങനെ ഉച്ചയുറക്കവും കഴിഞ്ഞ് ഒന്ന് ഫ്രഷായ ശേഷം മൊബൈലും പിടിച്ചു പുറത്തു വന്നിരുന്നപ്പോഴാണ്

ദീപുവിന്റെ missed call കണ്ടത്....

ഞാൻ വേഗം തിരിച്ചു വിളിച്ചു...

ഹലോ അളിയാ എവിടെ...

ഞാനും കാർത്തിയും ഗ്രൗണ്ടിൽ ഉണ്ട്....നീയെവിടെ..

ആഹ്... ദാ ഇപ്പോ വരാം...

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ശേഷം ഞാൻ നേരെ ബൈക്കുമെടുത്ത് ഗ്രൗണ്ടിലേക്ക് വച്ചുപിടിച്ചു....

എന്തോന്നടെ നീയൊന്നും വീട്ടീപോയില്ലേ...

ഗ്രൗണ്ടിൽ എത്തി വണ്ടി സ്റ്റാൻഡിടുന്നതിനിടെ ഞാൻ രണ്ടുപേരോടായി ചോദിച്ചു...

ഇപ്പൊ വന്നൊള്ളു അളിയാ... അല്ല നീയെന്തെടുക്കായിരുന്നു....

നല്ലൊരു ഉറക്കം.... അല്ല അതൊക്കെ പോട്ടെ എന്താ പരുപാടി....

ചെറുതോന്ന് ഇറക്ക്..

എന്റെ പൊന്നു കാർത്തി കയ്യില് കാശ് കുന്നുകൂടി കിടക്കല്ലാ.. സത്യായിട്ടും... ഞാൻ വേണേൽ ഒരു 300 രൂപ തരാം ബാക്കി നിങ്ങളിട്ട് ഒരു ഫുള്ള് വാങ്ങീട്ട് വാ...

മതി 300മതി ബാക്കി ഞങ്ങളിട്ടോളാ....

ഞാൻ 300 കൊടുക്കാന്നു പറഞ്ഞതും കാർത്തിയുടെ സന്തോഷം കണ്ട് എനിക്ക് ചിരി വന്നു....

അതേ 300ഒക്കെ തരാം ടെച്ചിങ് നാരങ്ങ അച്ചാറും കൊണച്ചോണ്ട് ഇങ്ങ് വന്നാ ഒരുത്തനും സാനം അടിക്കില്ല... കേട്ടല്ലോ...

എന്റെ പൊന്നളിയാ നീ കാശ് താ തിരക്ക് കൂടും...

മം ന്നാ.... ഡാ ദീപു വരുമ്പോ വിളിക്കോ ഞാൻ പാടത്തോട്ട് പോവാ...

മം ശെരി...

അങ്ങനെ അവർ പോയശേഷം ഞാൻ നേരെ ബൈക്കുമെടുത്ത്

💬 Comments

View all comments