Chapter Title : ആന്റിയുടെ വിധേയൻ [സാഗർ കോട്ടപ്പുറം]
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി .
ഞാൻ ഒരു ഓട്ടോ പിടിച്ചു മാമന്റെ വീട്ടിലെത്തി .ഗേറ്റിനു വെളിയിലാണ് ഓട്ടോ നിർത്തിയത് .ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി.രണ്ടു നില വീടാണ് . സാമാന്യം വലിയ വീടാണ് . മാമന് ദുബായിയിൽ സ്വന്തമായി സൂപ്പർ മാർക്കറ്റ് ഒകെ ഉള്ളത് കൊണ്ട് സാമ്പത്തിക സ്ഥിതി വലിയ മോശമില്ല . വീട്ടിനു മുൻവശത്തു ആരുമില്ല , ഞാൻ ചെന്ന് ബെൽ അടിച്ചപ്പോ അമ്മയുടെ 'അമ്മ [ മുത്തശ്ശി ] ആണ് വാതിൽ തുറന്നത്. മുത്തശ്ശി എന്നെ കണ്ടു ചിരിച്ചു . ഞാൻ ഉമ്മറത്തേക്ക് കയറുന്നതത്തിനിടക് മുത്തശ്ശി സംസാരിച്ചു തുടങ്ങി
"ആ , നീ വന്നോ കുട്ട്യേ ..ബീന പറഞ്ഞിരുന്നു ഇന്ന് വരുംന്ന്"
"ആ...അപ്പോ അമ്മായി ഇല്ലേ ഇവിടെ ? " [ ഞാൻ ഉമ്മറത്തെ കസേരയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു . ബാഗ് കസേരയുടെ അടുത്ത് വെച്ച് ]
"ഇല്ല ..അവള് ബാങ്കിലെ എന്തോ ആവശ്യത്തിന് പോയതാ..ഇപ്പൊ വരാറായിണ്ടാവും കുട്ടി ഈ ബാഗൊക്കെ എടുത്തു അകത്തേക്ക് നടന്നോളു , മുകളിലെ മുറി ശരിയാക്കി ഇട്ടിട്ടുണ്ട് . വസ്ത്രം ഒകെ മാറി വരുമ്പഴേക്കും മുത്തശ്ശി ചോറെടുക്കാം "
"വേണ്ട മുത്തശ്ശി , ഞാൻ വരുമ്പോ ഹോട്ടലിന്ന് കഴിച്ചു , ഇനീപ്പോ വേണ്ട . മുത്തശ്ശൻ എന്ത്യേ? "
"അത് ഉറങ്ങാൻ കിടന്നു ..ഉച്ചഭക്ഷണം കഴിഞ്ഞ ഒരു മയക്കം പതിവാ"
"ആ , എന്ന വിളിക്കണ്ട ഉണരുമ്പോ കാണാം " എന്നും പറഞ്ഞു ഞാൻ മുകളിലെ റൂമിലേക്ക് കയറി .
💬 Comments
View all comments