Chapter Title : ആന്റിയും തങ്കച്ചായനും 3 [San]
പതുകെ എന്റെ മേലേക്കു ചാഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ ആന്റിയോട് വണ്ടി മെല്ലെ തിരിച്ചാലോ എന്ന് ചോദിച്ചു. ആന്റി മമ്മം എന്ന് മൂളുക മാത്രം ചെയ്തു. ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്ക് പോകാൻ തുടങ്ങി. ഞങ്ങളുടെ സ്ഥലം എത്താറായപ്പോൾ ആന്റി വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്തിയപ്പോൾ ആന്റി വണ്ടിയിൽ നിന്നും ഇറങ്ങി സാധാരണ ഇരിക്കുമ്പോലെ കാൽ ഒരു സൈഡിൽ ആക്കി ഇരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു. വണ്ടി സ്റ്റാൻഡിൽ വെച്ചിട്ടു ഞാൻ ബാഗ് ആന്റിയുടെ കൈയിൽ കൊടുത്തു. വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ആന്റി തിരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഇങ്ങനെ മനോഹരമായ ഒരു സർപ്രൈസ് എനിക്ക് തന്നതിന് ഒരുപാട് നന്ദി എന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ഞാൻ ഏറ്റവും ആരാധിക്കുന്ന ആ സൗന്ദര്യ റാണിയുടെ ആ തുടുത്ത ചുണ്ടുകൾ കൊണ്ടുള്ള ആദ്യത്തെ ചുംബനം. ഞാൻ എന്റെ റൂമിലേക്ക് നടന്നു.
ആന്റി
ഞാൻ ഡ്രസ്സ് എല്ലാം മാറി മോളുടെ കൂടെ കിടന്നു ഇന്നത്തെ ദിവസത്തെ പറ്റി ആലോചിച്ചു. രാവിലെ അമ്മ ആണ് ഇന്ന് തന്റെ ബർത്ത് ഡേ ആണെന്ന് ഓർമിപ്പിച്ചത്. ഇച്ചായൻ വിളിച്ചു പതിവുപോലെ വിശേഷങ്ങളൊക്കെ ചോദിച്ചു ഫോൺ വെച്ചപ്പോൾ ആ മനുഷ്യനോട് എനിക്ക് അമർഷം തോന്നി. സ്വന്തം ഭാര്യയുടെ ബർത്ത് ഡേ പോലും ഓർക്കാൻ സാധിക്കാത്ത മനുഷ്യൻ. ഇയാൾ എന്തിനാണാവോ കല്യാണം കഴിച്ചത്. സാധാരണ ദിവസങ്ങളിൽ പോലെ ആ ഒരു ബർത്ത് ഡേയും കടന്നുപോകും
💬 Comments
View all comments