0%

Chapter Title : ആണുകാണൽ [ഋഷി]

Author : ഋഷി Read All Parts 10.2K

വിറയൽ തോന്നി! എന്തൊരു സുന്ദരനാണവൻ! ഇറുകിയ ഈറൻ തറ്റിനുള്ളിൽ ആ ചുവന്ന തുടകൾ ശ്രീകോവിലിലെ വിളക്കുകളുടെ പ്രഭയിൽ തെളിഞ്ഞു കാണാം.

ഇത്തിരി പിന്നിൽ നിന്നിരുന്ന തമ്പുരാട്ടിമാരുടെ മുന്നിൽ ഇലച്ചീന്തിൽ പ്രസാദവുമായി എത്തിയ ഉണ്ണി തല പൊക്കി ഉമയുടെ സുന്ദരമായ മുഖത്തേക്കു നോക്കി. അവളവനെ നോക്കി മന്ദഹസിച്ചു. അവൻ്റെ മുഖത്തേക്ക് ചോരയിച്ചുകയറി.. ഈ ഉയരമുള്ള കൊഴുത്ത പെണ്ണിൻ്റെ മുന്നിൽ നിന്നപ്പോൾ അവൻ്റെ മുട്ടുകൾ വിറച്ചു..

വിതുമ്പുന്ന വിരലുകൾ പ്രസാദം അവളുടെ കൈക്കുടന്നയിലേക്കിട്ടു. അടുത്തത്... അവളുടെ വശത്തു നിന്ന കൊഴുത്ത പ്രൗഢസുന്ദരി! ആ വലിയ കണ്ണുകൾ അവനെ വാത്സല്ല്യത്തോടെ തഴുകി. അവൻ്റെയുള്ളം ഇത്തിരി ശാന്തമായി...ആ കയ്യിലേക്കും പ്രസാദം അർപ്പിച്ചിട്ട് അവൻ തിരിഞ്ഞു.

ദേവീ! അമ്മയും മോളും ആർത്തിയോടെ അവൻ്റെ ഊരുമൂലം വരെ കേറ്റിയുടുത്ത തറ്റിനു വെളിയിൽ തെളിഞ്ഞ ചുവന്ന ഉരുണ്ട തുടകളും ആ ചന്തിയിടുക്കിലേക്കാഴ്ന്നിറങ്ങിയ തറ്റുമുണ്ടു പകുക്കുന്ന ഉരുണ്ടുകൊഴുത്ത ചന്തികളും കണ്ണുകൾ കൊണ്ടു കോരിക്കുടിച്ചു.

തിരികെ കാറിലിരുന്നപ്പോൾ അമ്മയും മോളും ഒന്നും മിണ്ടിയില്ല. ഡ്രൈവറുടെ വലിയ ചെവികൾ!

കോവിലകത്തെത്തിയപ്പോൾ ഉമ ഉള്ളിലേക്കോടി. മോളൂ! അവിടെ നിൽക്കൂ! അമ്മയുടെ സ്വരം കേട്ടവൾ നിശ്ചലയായി. രേവതി പടികൾ കയറി മോൾടെ കയ്യിൽ പിടിച്ച് ആട്ടുകട്ടിലിലേക്കു നടന്നു.

ഇവിടിരിക്കൂ ഉമേ! ഉമത്തമ്പുരാട്ടി അനുസരണയോടെ രേവതിയുടെ അടുത്ത് മഞ്ചത്തിലിരുന്നു.

കുട്ടീ നീ നുണ പറയില്ല്യാന്നെനിക്കറിയാം. ആ നമ്പൂരിപ്പയ്യനെ കാണാനും എനിക്ക് കാട്ടിത്തരാനുമല്ലേ നിയ്യ് ഇന്നാ അമ്പലത്തില് പോയത്?

ഉമയുടെ മുഖം തുടുത്തു. അമ്മയ്ക്കിഷ്ട്ടായോ?

ഞാനല്ലല്ലോ വേളി കഴിക്കണത്! രേവതി ചിരിച്ചു. മോളുടെ താടിക്കു പിടിച്ച് അവളുടെ മുഖം പൊന്തിച്ചു.

രേവതിയാണ് കോലോത്തെ സർവ്വാധികാരി. മൂത്തമ്പ്രാട്ടി പറയാതെ

💬 Comments

View all comments