Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
ശെരിയാണോ..
അങ്ങനെ ഓരോന്നും ചിന്തിച്ചു ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
അവിടെ ഒരു അര മണിക്കൂർ ഇരുന്നപ്പോൾ ഞങ്ങളുടെ ടോക്കൺ വന്നു. ഡോക്ടറോട് തല അടിച്ചു വീണതാണെന്ന് പറഞ്ഞു. ഡോക്ടർ തലയിൽ ചെറുതായി ചോര കല്ലിച്ചിട്ടുണ്ട് വേറെ കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു. നേഴ്സ് ഒരു മരുന്ന് വെച്ച് കെട്ടിത്തന്നു.. ഈ കേട്ട് നാളെ അഴിച്ചുകളയാം എന്നും പറഞ്ഞു. എന്നിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി
അങ്ങനെ ഞങ്ങൾ ഗുളിക വാങ്ങാനായി മെഡിക്കൽ ഷോപ്പിന്റെ അടുത്ത് റോഡ് സൈഡിൽ നിർത്തി..
"അമ്മ മരുന്ന് വാങ്ങി വരാം മോൻ ഇവിടെ ഇരുന്നോ.." എന്ന് പറഞ്ഞു അമ്മ കുറച്ചു മുന്പിലെ മെഡിക്കൽ ഷോപ്പിലേക്ക് പോയി..
"അപ്പൂ.. ടാ.. എന്താടാ പറ്റിയെ.." പുറകിൽ നിന്ന് ആരോ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു..
നല്ല പരിചയമുള്ള ശബ്ദം.. ഞാൻ തിരിഞ്ഞു നോക്കി..
ചേച്ചി!
"എന്താ.. നിന്റെ തലയ്ക് എന്താ പറ്റിയെ." എന്റെ തലയിൽ തലോടിക്കൊണ്ട് ചേച്ചി വീണ്ടും ചോദിച്ചു..
"അത് ഇന്നലെ ഒന്ന് വീണതാ.. ഹോസ്പിറ്റലിൽ പോയി വരുവാ."
"നീ ഒറ്റയ്ക്കണോ പോയെ..?"
"അല്ല അമ്മ ഉണ്ട്.." ഞാൻ അമ്മയെ ചൂണ്ടി കാണിച്ചു..
അപ്പോഴേക്കും അമ്മ അവിടേക്ക് വന്നു..
"അമ്മേ ഇതാരാ ന്ന് നോക്കിക്കേ.. ചേച്ചി.." ഞാൻ സന്തോഷത്തോടെ പറഞ്ഞു..
"നമുക്ക് പോവാം.. നിനക്ക് വേറെ എന്തേലും വേണോ?.." അമ്മ അവളെ കണ്ടത് പോലും മൈൻഡ് ചെയ്യാതെ വണ്ടിയിൽ കയറിയിരുന്നു. എന്നോട് ചോദിച്ചു..
"അമ്മേ.." അത് കണ്ട് ചേച്ചി വിഷമത്തോടെ അമ്മയെ വിളിച്ചു.
അമ്മ വണ്ടി സ്റ്റാർട്ട് ചെയ്തു.
"അമ്മേ നിൽക്ക്..പ്ലീസ്.. എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.." ചേച്ചി പെട്ടന്ന് വണ്ടിയുടെ ഹാൻഡിലിൽ കയറി പിടിച്ചുകൊണ്ട് പറഞ്ഞു.. ചേച്ചി ആകെ കരയാൻ ആയിരുന്നു..
അമ്മ അത് ഗൗനിക്കാതെ അവളുടെ കൈ എടുത്തു മാറ്റി വണ്ടി മുന്നോട്ട് എടുത്തു.
ഞാൻ ചേച്ചി ഞങ്ങളെ നോക്കി കണ്ണ് തുടക്കുന്നതും നോക്കി ഇരുന്നു, വണ്ടി അവളിൽ നിന്നു അകന്നു..
ഞങ്ങൾ വീട്ടിലേക്ക് എത്തി.. അമ്മ നേരെ ഡോർ തുറന്ന് മുറിയിൽ പോയി ഒറ്റ കിടപ്പായിരുന്നു..
ഡോറിന്റെ അടുത്ത് ചെന്നപ്പോൾ അമ്മ
💬 Comments
View all comments