0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 69.4K

ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ വിരിച്ചിട്ട തുണി എടുത്തുവെയ്ക്കാൻ അമ്മ എന്നെ ഏല്പിച്ചിരുന്നു.

ഞാൻ ജനാലയിൽ കൂടെ പുറത്തേക്ക് നോക്കി.. മഴ പെയ്തുതുടങ്ങിയിരുന്നു..

ഞാൻ വേഗം ബെഡിൽ നിന്ന് എണീറ്റ് ഓടി ചെന്ന് മുൻവാതിൽ തുറന്നു മുറ്റത്തേക്ക് ച്ചെന്നു.

"എവിടാരുന്നു അപ്പൂ നീ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ തുണി എടുത്തു വെക്കാൻ.." അമ്മ തുണികൾ എടുക്കുന്നതിനിടെ എന്നോട് അല്പം ദേഷ്യത്തോടെ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ ചെന്ന് തൊട്ടപ്പുറത്തെ അയയിലെ തുണികൾ ഓരോന്നായി എടുത്തു..

വാഷിംഗ്‌ മെഷീൻ കുറച്ചു ദിവസമായി കേടായിരുന്നു ഇന്ന് രാവിലെ ആണ് ശെരിയാക്കിയത്.

കുറെ തുണികൾ ടറസിൽ ഇട്ടിട്ടുണ്ട്.. സ്ഥലം കുറവായതുകൊണ്ടും രാവിലെ നല്ല വെയിൽ ഉള്ളതുകൊണ്ടും പെട്ടന്ന് ഉണങ്ങിക്കിട്ടേണ്ടതും ബാക്കിയുള്ള തുണികളും എല്ലാം മുറ്റത്തെ സൈഡിൽ ആയി ഒരു ആഴ കെട്ടി അതിൽ ഇട്ടു.. ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വന്ന് ഒന്ന് മയങ്ങിപ്പോയി.

ഇപ്പോഴത്തെ കാലാവസ്ഥയും അങ്ങനെ ആണല്ലോ രാവിലെ നല്ല വെയിലാണെങ്കിൽ ഉച്ച ആവുമ്പോഴേക്കും മഴ പിന്നെ രാത്രി മഞ്ഞും ആയിരിക്കും.. ചിലപ്പോ നാളെ നോക്കിയാൽ ഒരാഴ്ച്ചയ്ക്ക് പിന്നെ മഴയേ ഉണ്ടാവില്ല..

ഞങ്ങൾ രണ്ടുപേരും തുണികൾ എല്ലാം എടുത്തു വേഗം വരാന്തയിലേക്ക് കേറി.. പകുതിയിലേറെ തുണികളും മുഴുവനായും നനഞ്ഞിരുന്നു... ഞങ്ങളും പൂർണമായി നനഞ്ഞുകുളിച്ചു... തുണികൾ എല്ലാം വരാന്തയിൽ ഇട്ടിരിക്കുന്ന ചെയറിൽ ഇട്ടു..

"നീ എന്തെടുക്കായിരുന്നു?..." അമ്മ ദേഷ്യത്തോടെ എന്നെ നോക്കി...

"ഞാൻ ഉറങ്ങിപ്പോയി..." ഞാൻ മുഖത്തു നോക്കാതെയാണ് പറഞ്ഞത്

"ഉറങ്ങിപ്പോയി!..."

അത്രയും പറഞ്ഞു മുഖം കലിപ്പിച്ചു പിടിച്ചു അമ്മ അതികം നനയാത്ത തുണികൾ വേർതിരിച്ചു മറ്റൊരു ചെയറിൽ ഇട്ടു.. എന്നിട്ട് നനഞ്ഞു

💬 Comments

View all comments