Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
കൂടെ പോയി.
'അല്ലേലും പെൺകുട്ടികൾക്ക് അച്ഛനോടാണ് കൂടുതൽ ഇഷ്ടം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്..'
'രണ്ട് പേരും പ്രായപൂർത്തി ആയതുകൊണ്ട്' ആരുടെ കൂടെ നിൽക്കണം എന്ന് ഞങ്ങളുടെ ചോയ്സ് ആയിരുന്നു. ഞാനും ചേച്ചിയും വല്ലപ്പോഴും കാണാറും വിളിക്കാറും ഒക്കെയുണ്ട്. ചേച്ചി അച്ഛന്റെ കൂടെ പോയത് അമ്മയ്ക്ക് ഒട്ടും പിടിച്ചിട്ടില്ല.
ഡിവോഴ്സിന് ഏറ്റവും ആഗ്രഹിച്ചത് അമ്മ ആയിരുന്നെങ്കിലും പിരിഞ്ഞതിന് ശേഷം ഏറ്റവും മെന്റലി ഡൌൺ ആയതും അമ്മ തന്നെ ആയിരുന്നു. അമ്മയുടെ കഴിവുകേട് കൊണ്ടാണ് അച്ഛൻ വേറെ ഒരുത്തിയുടെ കൂടെ പോയത് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
അതിനു ശേഷം അമ്മയുടെ സ്വർണം വിറ്റു കുറച്ചു അമ്മയുടെ വീട്ടുകാർ സഹായിച്ചു ഞങ്ങൾ വേറെ ഒരു വീടും സ്ഥലവും വാങ്ങി അവിടെയാണ് താമസം.. അമ്മയ്ക്ക് ജോലി ഉള്ളതുകൊണ്ട് സാമ്പത്തികമായി യാധൊരു പ്രശ്നവും ഇല്ല.. ഇപ്പൊ എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമേ ഉള്ളു ഇവിടെ..
അമ്മ ആള് കുറച്ചു സ്ട്രിക്ട് ആണ്.. എന്നാലും അമ്മയെ ആണ് എനിക്കിഷ്ടം... എന്നാൽ അച്ഛനോടാണ് ചേച്ചിക്ക് അടുപ്പം കൂടുതൽ..
അമ്മയുമായി വഴക്ക് തുടങ്ങിയതിനു ശേഷം അച്ഛൻ പിന്നെ എന്നേ അതികം ശ്രദ്ധിക്കാതെയായി എന്റെ കൂടെ സമയം ചിലവിടുന്നതൊക്കെ കുറഞ്ഞു..
അമ്മ പലപ്പോഴും റൂമിൽ ഇരുന്ന് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. അപ്പോഴൊക്കെ എനിക്ക് വിഷമം തോന്നി ഞാൻ അമ്മയുടെ കൂടെ പോയിരിക്കും.. സമാദനിപ്പിക്കാൻ എന്ത് പറയണം എന്നൊന്നും എനിക്കറിയില്ലായിരുന്നു പക്ഷെ അമ്മയുടെ കൂടെ ഇരിക്കുമ്പോ അമ്മയ്ക്ക് അതൊരു റിലീഫ് ആണെന്ന് തോന്നിയിട്ടുണ്ട്.. അമ്മയോട് കൂട്ടാണെങ്കിലും നല്ല ക്ലോസ് ആണെന്നൊന്നും പറയാൻ പറ്റില്ല..
ഞാൻ കുറച്ചു introverted ആണ്
💬 Comments
View all comments