Chapter Title : ആരതി 7 [സാത്താൻ]
അങ്ങോട്ട് അയക്കാം.നമ്മൾ ചെയ്യുന്നത് ഒന്നും ഒരിക്കലും കുടുംബത്തെ ബാധിക്കരുത്.
അർജുൻ: അത് തന്നെ ആണ് ഞാനും കരുതിയത്.
കിച്ചു: അല്ല ആരതി സമ്മതിക്കുവോ?
അർജുൻ: സമ്മതിപ്പിക്കണം. ഇനിയുള്ള കളികളിൽ അവള് ഇവിടെ ഉണ്ടാവുന്നത് അവൾക്ക് നല്ലതായിരിക്കും എന്ന് തോന്നുന്നില്ല.
കിച്ചു: ആ ശെരി ആണ്.
അർജുൻ: അപ്പൊൾ വീണ്ടും പഴയ AKG ഗാങ് ഒരുമിച്ച് പണിക്ക് ഇറങ്ങുന്നു അല്ലേ?
കിച്ചു: അതെ. നമ്മളിൽ ഒരാൾക്ക് എന്തേലും ഉണ്ടേൽ പിന്നെ വേറെ ആരാ ഇറങ്ങാൻ ഉള്ളത്?
അർജുൻ: നീങ്കെ താണ്ടാ നമ്പൻസ് ♥️
വർഷങ്ങൾക്ക് ശേഷം കൂട്ടത്തിലെ ഒരാളുടെ പ്രതികാരം തീർക്കാൻ അവർ ഒന്നിക്കുന്നു.ARJUN,KRISHNA,&GOKUL (AKG)
ആൻ്റണിയുടെ മരണതിനെ കാളും വലിയ നരഗയാതന അനുഭവിച്ച് ജോൺ മരിക്കുന്നത് കാണുവാൻ വേണ്ടി .....
ഇതേ സമയം മറ്റൊരിടത്ത്......
?മാർക്കസ്: അപ്പൊൾ താൻ പറഞ്ഞുവരുന്നത് തൻ്റെ അനിയനെയും എൻ്റെ മോനെയും അനിയനേയും കൊന്നവന്മാർ ഇപ്പൊൾ കേരളത്തിൽ ആണ് ഉള്ളത് അല്ലേ?
ജോൺ:അതെ. അവന്മാർ ഇവിടെ ഉണ്ട്.
മാർക്കസ്:അപ്പൊൾ തൻ്റെ ഈ വിളിയുടെ ഉദ്ദേശം വ്യക്തം . പക വീട്ടാൻ ഒരു കൂട്ട്
ജോൺ:അതെ അത് തന്നെ ആണ് ഉദ്ദേശം. വെറുതെ വിടരുത് ഒരുത്തനെയും. അവന്മാർ രണ്ടുപേരിൽ ഒരുത്തൻ അർജുൻ അവൻ എൻ്റെ അനിയനെ കൊന്ന പോലെ തന്നെ നരകിച് ചാവുന്നത്ത് എനിക്ക് കാണണം.
മാർക്കസ്:ശെരി. അപ്പൊൾ അവന്മാർ എന്ത് പ്രതികാരം തീർക്കാൻ ആണ് എൻ്റെ മകനെയും അനിയനെയും കൊന്നത് എന്നും എനിക്ക് മനസ്സിലായി. താൻ നോക്കിക്കോ രണ്ടിനെയും നമ്മൾ ഒരു തെളിവുകളും ഇല്ലാതെ തന്നെ തീർതിരിക്കും. ഞാൻ ഇന്ന് തന്നെ ഇവിടുന്ന്
💬 Comments
View all comments