Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
"" എന്താന്ന്...? ക്ലാസ്സോ...? ഇവള് പിന്നേം ഡിഗ്രി പഠിക്കാൻ പോവാണോ...? ആദർശിന്റെ ചോദ്യത്തിൽ ഞങ്ങള് പിന്നേം ഞെട്ടി...!
"" അതറിയാൻ വയ്യട...! ഒരു തരത്തിൽ നോക്കിയ നല്ലതല്ലേ...! അത്രേം ദിവസം എനിക്ക് ഇവടെ സ്‌പെന്റ ചെയ്യാലോ...! കൂടെ ചേലോരൊക്കെ കാണെo ചെയ്യാം...! "" അവള് വീണ്ടുംമെന്നേ ഇടംക്കണ്ണിട്ട് നോക്കി പറഞ്ഞതും ഞാൻ അടിമുടിയൊന്ന് വിറച്ചു...! പക്ഷെ അത് പേടികൊണ്ടൊന്നും ആയിരുന്നില്ല...! സത്യം...! അല്ലെങ്കിലും ഞാനെന്തിനാ ഈ പെഴച്ചവളെ പേടിക്കണേ...!
അവള് പറയുന്നത് കെട്ട് പിന്നിൽ നിക്കുന്ന കല്യാണി ചിരി കടിച്ചുപിടിച്ചു നിക്കുന്നുണ്ട്...!
"" ആ ഹരി...! എന്തൊക്കെണ്ട്...? സുഖല്ലേ...? "" അവടെ വടിപോലെ നിന്ന എന്നെ അപ്പാടെ ഒഴിവാക്കി നേരെ ഹരിയുടെ അടുത്ത് ചെന്ന് ചോദിച്ചു...! അതിനവൻ അവളെ കുണ്ടികൊണ്ട് പോലും മൈൻഡ് ചെയ്തില്ല...! അതവൾക്ക് ക്ഷീണായി...! അവള്ടെ ചിരി നിറഞ്ഞ മോന്തയോന്ന് കറുത്തു...!
അയ്യേ...! ഇങ്ങനെ നിന്ന് ചീയാതെ പോയി ചത്തൂടെ ശവമേ...! അതവൾടെ മുഖത്ത് നോക്കി പറയണം എന്നുണ്ടെങ്കിലും ഞാൻ പറഞ്ഞില്ല...! ഒരു കൈ അകലത്താണേ നിപ്പ്...! ചെലപ്പോ അവള് വല്ലോം ചെയ്താലോ...?
"" അതെ നിങ്ങളൊന്ന് മാറി നിക്കോ...? എനിക്ക് ഇവനോട് കുറച്ച് സംസാരിക്കാനുണ്ട്...! "" മുഖത്തെ ചമ്മല് പുറത്തുകാണിക്കാതെ ആരതി പറഞ്ഞത് കേട്ടപ്പാടെ ഞാനും ഹരിയും അവിടന്ന് തിരിച്ചു നടക്കാൻ തിരിഞ്ഞു...! അവരായി അവരടെ പാടായി...!
"" ഹലോ...! ഇതെങ്ങോട്ടാ...? എനിക്ക് നിന്നോടാ സംസാരിക്കാനൊള്ളെ...! "" ഹരീടെ തൊളിൽ കൈയിട്ട് തിരിഞ്ഞു നടന്നക്കാൻ നിന്ന എന്റെ കൈയിൽ കേറി പിടിച്ച് ആരതി അത് പറഞ്ഞതും ഞാനവടെ സ്റ്റക്കായി...! അത് കണ്ട അവളെന്റെ
💬 Comments
View all comments