0%

Chapter Title : ആരതി കല്യാണം 10 [അഭിമന്യു]

പറഞ്ഞവൻ ഗ്രൗണ്ടിന് സൈഡിലായുള്ള ഇരിപ്പിഠത്തിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചതും ഞാൻ കാണുന്നത് ഒരു ലൈറ്റ് ബ്ലൂ ചിരിദാരും അതെ നിറമുള്ള നെറ്റ് പോലത്തെ ഷാൾ ഇട്ട് അവിടെ ഇരിക്കുന്ന ആരതിയെയാണ്...!

അത്യാവിശ്യം വലിയൊരു പെൺപട തന്നെ അവള്ടെ കൂടെയുണ്ട്...! ഇതിപ്പോ മിക്ക എണ്ണവും ഇവടെ മുന്നേ ഉണ്ടായിരുന്നവരാണാല്ലോ...!

ഈ പുന്നാര മക്കൾക്ക് പഠിക്കാനോന്നൂല്ല്യേ...? കളിയിൽ നിന്നും ശ്രേദ്ധമാറ്റി ഞാൻ പിറുപിറുത്തതും ഏതോ മൈരനടിച്ച ബോള് വന്നെന്റെ മോന്തേലു മുത്തിയതും ഒരുമിച്ചായിരുന്നു...!

"" ഹെമ്മേ...! "" കൊണ്ടപാടേ എന്റെ വായീന്ന് അറിയാതെ വന്നുപോയി...! അമ്മാതിരി അടിയ മൈരനടിച്ചേ...!

കിളിപ്പോയ ഞാൻ തലകറങ്ങണപോലെ തോന്നിയതും നിലത്തിരുന്നു...!

"" കൊന്നോടാ മൈരേ നീയവനെ...? "" എന്റടുക്കിലേക്ക് ഓടിവരുന്നതിനിടെ വിച്ചു ഒരുത്തനോട് ചോദിക്കുന്നത് ഞാൻ കേട്ടു...! എന്നാലും ഏത് മഹാനാണാവോ അത്...? എന്ന് സ്വയം ചോദിച്ച് ഞാൻ ആരതി ഇരിക്കുന്നിടത്തേക്ക് നോക്കിയതും കണ്ടത് തല തല്ലി ചിരിക്കുന്ന അവളെയാണ്...! കൂടെ ഉള്ളവളുമാരും പൂര ചിരിയാണ്...!

എന്ത് മൈരിനാടി നീ കിണിക്കണേ...? അവള്ടെ കിണികണ്ടു പൊളിഞ്ഞ ഞാൻ മനസ്സിലവളെ തെറിയും പറഞ്ഞ് എണീറ്റു...!

"" പ്രാക്ടീസ് ഇത്രേം മതി...! ഇനി രണ്ട് ടീമാക്ക്, നമക്ക് കളിക്കാം...! "" മനസ്സിലെന്തോ ഉറപ്പിച്ഛ് ഞാൻ എല്ലാവരോടുമായി പറഞ്ഞു...! ശേഷം യദുവിനെ വിളിച്ച് ഒരു സൈഡിലേക്ക് മാറി എന്നിട്ട് എന്റെ പ്ലാൻ പറഞ്ഞു...!

അധികം വൈകാതെ കളി തുടങ്ങി...! കളി കുറച്ചങ്ങു പുരോഗമിച്ചതും ഞാൻ യദുവിനെ നോക്കി...! സാധാരണ മിഡിൽ കളിക്കുന്ന ഇന്ന് ആരതി ഇരിക്കുന്ന സൈഡിലായിയാണ് കളിച്ചത്...! നോട്ടം മനസ്സിലാക്കിയ അവൻ എന്റെ നേരെ ഉയർത്തി ബോളിട്ടതും

💬 Comments

View all comments