Chapter Title : ആരതി കല്യാണം 11 [അഭിമന്യു]
വന്നതാന്ന് വിചാരിക്കോ...? ഇനി ഇവടെ നിന്നിട്ട് കാര്യല്ല...! എറങ്ങി ഓടാം...! മനസ്സ് മൈരൻ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് തോന്നിയതും ഞാൻ അവള് നോക്കുന്നതൊന്നും മൈന്റാക്കാതെ ജനലും വലിച്ചടച്ഛ് കേറിയതിനേക്കാളും വേഗത്തിൽ താഴെയിറങ്ങി...!
അവിടുന്ന് പിന്നെ മതിലുചാടി അപ്പുറമെത്തിയതെങ്ങനെയാനൊന്നും എനിക്കറിയില്ല...! എന്നാൽ അപ്പഴും വിശ്രമിക്കാൻ ഞാൻ തയാറല്ലായിരുന്നു...! മതില് ചാടിട്ടും ഓട്ടം നിർത്താത്ത ഞാൻ ശേഷമൊരു ഇരുന്നൂറ് മീറ്റർ കഴിഞ്ഞാണ് നിന്നത് തന്നെ...!
ഇനി അവളെങ്ങാനും പിന്നാലെ വരുന്നുണ്ടോന്ന് നോക്കാനും ഞാൻ മറന്നില്ല...!
അങ്ങനെ ഓട്ടം നിർത്തി കിതപ്പുമാറ്റുമ്പഴാണ് എന്റെ കൂടെയുണ്ടായിരുന്ന ബാക്കി മൈരന്മാരുടെ കാര്യം എനിക്ക് ഓർമ്മവന്നത്...! ഇനിയവള് അവന്മാരെ പൊക്കികാണോ...?
അതോടെ എന്റെ ടെൻഷൻ അതിന്റെ പരമൊന്നതിയിൽ എത്തിയതും ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു...!
"" അവടെന്ന് വെക്കം വെട്ടോടാ...! അവള് നമ്മളെ കണ്ട്...! "" യദു ഫോണെടുത്ത വഴിയേ ഞാൻ അലറി...!
"" അയിന് ഞങ്ങള് അവള്ടെ റൂമിലെ ലൈറ്റ് കത്തീത് കണ്ടപ്പഴേ എറങ്ങിയോടി...! "" ഒരു കൂസലുമില്ലാതെ അവൻ മറുപടി തന്നതും ഞാനൊന്ന് കൂളായി...! പക്ഷെ പിന്നെയാണ് എനിക്ക് ബോധം വന്നത്...! ശേഷം,
"" എടാ നായിന്റെമക്കളെ...! അപ്പോ എല്ലാരുങ്കൂടി എന്നെ ഒറ്റക്കാക്കീട്ട് മുങ്ങീലെ...! "" കലികയറിയ ഞാൻ ഫോണിലൂടെ ചീറി...!
"" കെടന്ന് കാറണ്ട...! ഞങ്ങള് ഇവടെ അടുത്ത് തന്നെണ്ട്...! "" നേർത്തത്തെ അതെ താളത്തിൽ അവൻ പറഞ്ഞു...!
അതിന് ശേഷം ഞാൻ നിക്കുന്ന സ്ഥലത്തേക്ക് അവര് വണ്ടിയുമായി വന്ന് എന്നേം പിക്ക് ചെയ്ത് സ്ഥലം വിട്ടു...!
പോവുന്ന വഴി ഞങ്ങള് ഒരു തട്ടുകടയിൽ നിന്ന് ചായേം വാങ്ങി സിഗരറ്റും കത്തിച്ച് നിക്കുന്നതിനിടെ
💬 Comments
View all comments