Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
അവനൊന്ന് നീട്ടിമൂളി...! കോളേജിൽ ചെന്ന് കളികാണണന്നൊക്കെ എനിക്കും ആഗ്രഹണ്ട്...! എന്നാലും വേണ്ട...!
അവനെ കോളേജിലാക്കി നേരെ ചെന്നത് ഗുരുവായൂർ അമ്പലത്തിലേക്കാണ്...! ഞാൻ അത്രക്ക് വലിയ ഈശ്വര വിശ്വസിയൊന്നും അല്ല...! പക്ഷെ എന്താന്നറിയില്ല, ഇവടെ വരുമ്പോ മനസ്സിനൊരു ആശ്വാസം...!
ഇന്ന് ഇവടെ എന്തോ ഡാൻസൊക്കെയുണ്ട്...! ഇനി വല്ല അരങ്ങേറ്റം വല്ലോം ആവോ...? ഡാൻസിന്റെ എബിസിഡി പോലുമറിയാത്ത ഞാൻ സ്റ്റേജില് നിന്ന് കളിക്കുന്ന ഓരോ പിള്ളാർക്കും മാർക്കിടാൻ തുടങ്ങി...!
ഉച്ചക്കൊരു രണ്ടുമണിവരെ അതേ ഇരുത്തായിരുന്നു ഞാൻ...! പതിവിലും വിഭരീതമായി ഇന്നെന്തോ ഒരു വെശപ്പ്...! അതോടെ താൽകാലികമായി പിള്ളാർക്ക് മാർക്കിടുന്നത് നിർത്തി ഞാൻ അടുത്തുതന്നെയുള്ളൊരു വെജ് ഹോട്ടലിൽ കേറി ചോറ് കഴിച്ചിറങ്ങി...!
ഇനീ ഡാൻസ്കാണാൻ പോണോ അതോ വേറെ വല്ലോടത്തും പോണോന്ന് അലോയ്ച്ഛ് നിക്കുമ്പഴാണ് ഒരു കാള് വരുന്നത്...! പ്രതീക്ഷിച്ചപോലെ വിച്ചുവാണ്...! ഫോണെടുത്ത വഴിക്കെ ഞാൻ,
"" കഴിഞ്ഞ...? "" ന്ന് ചോദിച്ചതും,
"" അഭിറാം ഇത് ഞാനാ, സുരേഷ്...! "" വിച്ചുവിന്റെ സൗണ്ട് വരേണ്ടടത്ത് വേറെയാൾടെ ശബ്ദം കേട്ടതും ഞാനൊന്ന് ഞെട്ടി...! ഈ സുരേഷ് സർ ഞങ്ങടെ സ്പോർട്സിന്റെ ഇൻചാർജാണ്...! അവനിനി കളിക്കണെനിടക്കെങ്ങാനും വടിയായോന്നൊരു പേടിയെനിക്ക് വന്നുതുടങ്ങി...!
"" പറ സർ, എന്തേലും പ്രശ്നം...? ""
"" തനിക്ക് പെട്ടന്ന് കോളേജിൽക്കൊന്ന് വരാൻ പറ്റോ...? "" സാറ് വളരെ സീരിയസായി ചോദിച്ചതോടെ എന്റെ പേടിയങ്ങ്കൂടി...!
"" ഞാ...! ഞാൻ വരാം സർ...! "" ന്നും പറഞ്ഞ് കാള് കട്ട് ചെയ്തു...!
അവിടുന്ന് ബൈക്ക് പാർക്കിങ്ങിലേക്ക് നടക്കുമ്പോ കാര്യമെന്താന്നറിയാനുള്ള എന്റെ തോര വർധിച്ചുതുടങ്ങി...!
ഇപ്പൊ എന്റെ ജീവിതാണെങ്കി ടേപ്പ് റെക്കോർഡറിൽ കാസറ്റ്
💬 Comments
View all comments