0%

Chapter Title : ആരതി കല്യാണം 13 [അഭിമന്യു]

തിരിച്ച് പറഞ്ഞാ...! "" ആരതിടെ കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന കണ്ണീര് എന്റെ കൈയിലൂടെ താഴെക്കിറ്റുന്നത് കണക്കിലെടുക്കാതെ ഞാൻ ഭീഷണിയെന്നോണം പറഞ്ഞു...!

"" പറഞ്ഞതെല്ലാം ഓർമണ്ടല്ലോ...! "" അതും ചോദിച്ചോണ്ട് അവൾടെ കവിളിൽ പതിയെ രണ്ട് തട്ടും കൊടുത്ത് ഞാൻ നേരെ ബെഡിലേക്ക് കിടന്നു...!

അവളപ്പഴും ബെഡിന്റെ അറ്റത്ത് അതേ ഇരിപ്പിരുന്ന് കരയുവായിരുന്നു...! എന്നാൽ അത് കിടന്നുകൊണ്ട് ആസ്വദിച്ച ഞാൻ വീണ്ടും അവളെ തോണ്ടി...!

"" അല്ല, ഞാൻ അറിയാപാടില്ലാഞ്ഞിട്ട് ചോയ്ക്ക...! നിന്റെ കുടുംബക്കാർക്ക് മൊത്തം അറ്റാക്ക് വരുമ്പോ രക്ഷിക്കാൻ ഞാനാര് ഡിങ്കന...? ആദ്യം നിന്റെ വല്യച്ഛൻ ആ മരപ്പട്ടി ഗണേശൻ, പിന്നെ നിന്റെ തന്ത രാജീവൻ...! ഇനി അടുത്തതാര്, നിന്റെ മറ്റവനോ...? "" അവളെ ചൊറിയാൻ വേണ്ടി അങ്ങനെ ചോദിക്കുമ്പഴും അവൾടെയാ മറ്റവൻ ഞാനാന്നുള്ള കാര്യം ഞാനോർത്തില്ല...! അവളും അത് ശ്രേദ്ധിച്ചില്ലാന്ന് തോന്നണു...!

"" ഒരു കാര്യം ഞാൻ ചോയ്ക്കാൻ വിട്ടുപോയി...! കോളേജിലെ അന്നത്തെയാ പാന്റീടെ സീൻ, നീയത് നിന്റെ വീട്ടിലിതുവരെ പറഞ്ഞിട്ടില്ലാലെ...? പോരാത്തേന് നീ തന്നെ എന്റമ്മയോട് അതൊന്നും നിന്റെ വീട്ടിലറിയിക്കണ്ടാന്ന് പറഞ്ഞു...! അതെന്താണാവോ...? "" കൊറേ കാലമായി എന്റുള്ളിലുണ്ടായിരുന്ന ചോദ്യം ഞാൻ ചോദിച്ചു...! അതിന് മറുപടിയിണ്ടായില്ല...!

പിന്നെ ഞാനൊന്നും ചോയ്ക്കാൻപോയില്ല...! നേരെ കണ്ണടച്ചങ്ങ് കെടുക്കുവാരുന്നു...! കുറച്ച് മുന്നേവരെ എന്റെ ഉള്ളിലുണ്ടാരുന്ന ആ ഒരു കനം ഇപ്പോയില്ല...! മനസ്സിനൊക്കെ വല്ലാത്തൊരു സുഖം...! എനിക്ക് ഇപ്പൊ സ്വന്തായിട്ടൊരു അടിമയെ കിട്ടീലോ...!

അന്നത്തെ സീനൊന്നും ആരതി അവൾടെ വീട്ടിപ്പറയാഞ്ഞത് എന്താന്നെനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല...! അത് സാരോല്ല...! സമയം ഇനീം കെടക്കല്ലേ...!

അങ്ങനെ ഓരോന്നാലോയിച്ഛ് ഒറങ്ങിപോയതറഞ്ഞില്ല...! പിറ്റേന്ന് രാവിലെ

💬 Comments

View all comments