Chapter Title : ആരതി കല്യാണം 4 [അഭിമന്യു]
മരണം മുന്നിൽ കണ്ട ഞാൻ എങ്ങനെക്കൊയോ തല ഉയർത്തി ആരതിയെ നോക്കിയപ്പോ ഞാൻ കാണുന്നത് അടുത്തിരിക്കുന്നവളുടെ ഷോൾഡറിൽ താടിയും വച്ച് ചിരി പുറത്തുവരാതിരിക്കാൻ ചുണ്ടും കടിച്ചെന്നെ നോക്കുന്ന അവളെയാണ്...!
കൊറേ നേരം ആവരാരും ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു...! ഈശ്വര... എത്ര സ്ഥലത്ത് ഒരാവിശ്യവും ഇല്ലാണ്ട് ഭൂമികുലുങ്ങുന്നു, നിനക്ക് ഇവടേം ഒന്ന് കുലുക്കികൂടെ... അങ്ങനേലും ഇതൊന്ന് അവസാനികോലോ...!!
ഇവരെല്ലാം കൂടിയെന്നെ എടുത്തിട്ടുകൂന്നത് ആരതി നന്നായി കണ്ടസ്വാതിക്കുന്നുണ്ട്...! അതവൾടെ മുഖത്തെ പ്രസരിപ്പ് കണ്ടാ തന്നെ അറിയാൻ പറ്റും...!
"" നീതു...!! നീ ഇവന് കൊടുക്കാൻ വേണ്ടി ഒരു ലവ് ലെറ്റർ എഴുതിയില്ലെടി...? അതിങ്ങെടുത്തെ...!! "" ഇപ്രാവശ്യം ആ ശബ്ദത്തിന്റെ ഉടമയെ എനിക്ക് മനസിലായി...! വേറാരുമല്ല, കല്യാണിയാണ്...!! അവൾടെമ്മേടെ ഒരു ലവ് ലെറ്ററ്...! പോയി നിന്റച്ഛന് കോഡ്രി...!
"" അത് വേണ്ടടി, എനിക്ക് നാണാ...!! "" എന്നും പറഞ്ഞൊരുത്തി മുഖം പൊത്തി...! അയ്യേ...!! ഇതെന്ത് മൈര്...?
"" കൊഞ്ചാതെ അതിങ്ങ് എടുക്കെടി...!!"" കൂട്ടത്തിൽ ഏതോ ഒരു പെണ്ണ് അവള്ടെ പോക്കറ്റിൽ നിന്ന് ഒരു ലെറ്റർ വലിച്ചെടുത്തതും അത് വായിക്കാൻ തുടങ്ങി...!
"" എല്ലാരും കേട്ടോ ഞാൻ വായിക്കാൻ പോവാണേ...!!"" ന്ന് പറഞ്ഞവൾ വീണ്ടും തുടർന്നു...!
""....എന്റെ പ്രിയപ്പെട്ട അഭിയേട്ടന്...!! നീയും ഞാനും മാത്രമുള്ള രാത്രികളിൽ കൈകൾക്കൊർത്ത് ഇടനെഞ്ചിൽ തല ചായ്ച്ച് നിന്റെ ഹൃദയമിടിപ്പിന്റെ താളത്തിൽ അലിഞ്ഞു ചേരണം...! നിലാവെളിച്ചത്തിൽ നിന്റെ കണ്ണുകളിലെ പ്രണയം കൊതി തിരുവോളം കാണണം...! നക്ഷത്രങ്ങൾക് കൂട്ടായി വരുന്ന മിന്നാമിനുങ്ങിനോട് നമ്മുടെ പ്രണയ കഥകൾ പറയണം...! എന്റെ പ്രണയമാകുന്ന വേനലിൽ നീ മഴയായി പെയ്യുന്നതും കാത്ത് ഞാനിരിക്കും...!!
💬 Comments
View all comments