Chapter Title : ആരതി കല്യാണം 4 [അഭിമന്യു]
എന്റെ ഉൾ കവിൾ പൊട്ടി വായിൽ ചോരയുടെ രുചി നിറഞ്ഞു...!
ആ അടികിട്ടിയതും എനിക്ക് പ്രാന്തുപിടിച്ചപോലെയായി... ഒന്ന് വെച്ചുപോയ ഞാൻ സ്വയംഭോധം വീണ്ടെടുത്ത് ആൽബിയുടെ ഇടന്നെഞ്ച് നോക്കി ഒരു ഇടികൊടുത്തു, അതിൽ അവന് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നത് കണ്ട ഞാൻ കുനിഞ്ഞു നിന്ന അവന്റെ തലക്കും ഷോൾഡറിനും ഇടയിലുള്ള കഴുത്തിന്റെ വലതു സൈഡിലായി ഒരു ചിവ്വിട്ടുകൊടുത്തു...
ചവിട്ട് കിട്ടിയ ആൽബി നിലത്തു വീണത്തിന് പിന്നാലെ ഞാൻ അവന്റെ മേലു കേറിയിരുന്ന് മുഖത്തേക്ക് തുടർച്ചയായി ഇടിച്ചുകൊണ്ടിരുന്നു...
പെട്ടന്ന് പിന്നിൽ നിന്ന് സന്ദീപ് എന്നെ ചവിട്ടി വീഴ്ത്തി... വീണിടത്തുനിന്ന് എണീക്കാൻ നോക്കിയെങ്കിലും അവൻ വീണ്ടും തലക്ക് ആഞ്ഞു ചവിട്ടിയതുകൊണ്ട് പറ്റിയില്ല... അവൻ എന്റെ അടുത്ത് വന്ന് കാലുകൊണ്ട് കവിൾ നിലത്തിട്ട് ചവിട്ടി ഞെരിച്ചു, നേരത്തെ കിട്ടിയ അടിയിൽ തന്നെ കവിള് പൊട്ടിയതുകൊണ്ട് അതെ സ്ഥലത്ത് വീണ്ടും സന്ദീപിന്റെ ചവിട്ട് കിട്ടിയതും എന്റെ വായിലൂടെ ചോര ഒലിക്കാൻ തുടങ്ങി...!
അവന്റെ കാലുപിടിച്ച് മാറ്റാൻ നോക്കിയെങ്കിലും അത്യാവിശ്യം ആരോഗ്യമുള്ള സന്ദീപിനെ ആ കിടന്നക്കിടപ്പിൽ എനിക്കൊന്നും ചെയാൻ പറ്റാത്ത അവസ്ഥയായി...! എന്നാൽ രണ്ടും കല്പിച്ഛ് ഞാൻ അവന്റെ മുട്ടുകാലിനു കൈയെത്തിച്ചൊരു ഇടികൊടുത്തതും അവൻ കാലെടുത്ത് ഒന്ന് വച്ചുപോയി... ഇനി കുറെ നേരത്തിനു അവന്റെ ആ കാലിന് ബലം കിട്ടില്ലാന്ന് മനസിലാക്കിയ ഞാൻ സന്ദീപിന്റെ കഴുത്ത് നോക്കി ഒരൊന്നൊന്നര കുത്ത് കൊടുത്തതും അവൻ കഴുത്തും പൊത്തി വേദനകൊണ്ട് പുളഞ്ഞു... ഇത് തന്നെ പറ്റിയ അവസരം എന്ന് തോന്നിയതും ഞാൻ ഫൈറ്റിങ് സ്റ്റാൻസിൽ നിന്ന് സന്ദീപിന് നേരെ ഒരു അപ്പർകട്ട് പായിച്ചതും കഴുത്തുപോത്തി ചെറുതായി കുനിഞ്ഞുനിന്നിരുന്ന അവന്റെ
💬 Comments
View all comments