0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

ആൽബിയും സന്ദീപും എന്റെ അടുത്ത് തന്നെയുണ്ടായിരുന്നു... എന്നോട് ഒട്ടിച്ചേർന്നുള്ള അവരുടെ നിൽപ്പിൽ എനിക്കെന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല... റെഫെറീയുടെ വിസ്സിൽ കേട്ടതും വിച്ചു ബോൾ നല്ല രീതിക്ക് തന്നെ ഉയർത്തി എന്റെ നേരെ അടിച്ചത് കണ്ട ഞാൻ അത് ഹെഡ് ചെയാൻ വേണ്ടി ചാടിയത് മാത്രമേ ഓർമ്മയുള്ളൂ, സന്ദീപിന്റെയാണോ അതോ ആൽബിന്റെയാണോന്ന് അറിയില്ല,

ഏതോ ഒരുത്തന്റെ എൽബോ എന്റെ മൂക്കിൽ തെരക്കേടില്ലാത്ത രീതിയിൽ കൊണ്ടിരുന്നു... കുത്ത് കിട്ടിയ ഞാൻ മൂക്കും പൊത്തി നിലത്ത് വീണുപോയി... മൂക്കീന്ന് എന്തോ ഒഴുകണ പോലെ, മൂക്കളയാവണെ ഈശ്വര... ന്നും മനസ്സിൽ പറഞ്ഞ് നോക്കിയ ഞാൻ കണ്ടത് കൈയിൽ പറ്റിയിരുന്ന ചോരയാണ്...! പകരം വീട്ടിയതാണല്ലേടാ നായിന്റെ മക്കളെ...!

ഫൗൾ കിട്ടി ഞാൻ നിലത്തു വീണതും രണ്ടു ടീമിലെയും പ്ലയെര്സ് എനിക്ക് ചുറ്റും കൂടി... പിന്നെ അത് ഉന്തും തള്ളുമാവാൻ അധികം സമയം വേണ്ടിവന്നില്ല...! സന്ദീപും ആൽബിയും ഞാനൊന്നും കണ്ടില്ലേ രാമ നാരായണ എന്നും പറഞ്ഞ് റെഫെരീയെ നോക്കുന്നുണ്ട്...! പെട്ടന്നാണ് ഏതോ ഒരുത്തൻ ചാടി വന്ന് സന്ദീപിന്റെ ഞെഞ്ചിൽ ചവിട്ടുന്നത്...!

ചവിട്ടുകൊണ്ട സന്ദീപ് നേരെ ഗോൾ പോസ്റ്റിന്റെ ഉള്ളിലേക്ക് വീണു...! ഇതൊരു ഗോൾ ആയി കണ്ട് ഞങ്ങളെ വിജയിപ്പിക്കണമെന്ന് റെഫെറീയോട് പറയണമെന്നുണ്ടെങ്കിലും മൂക്കും പൊത്തി നിലത്തുകിടക്കുന്ന ഞാനെങ്ങനെ പറയാനാണ്...! എന്നാലും ഏത് മഹാനാണ് അവനെ ചവിട്ടിയതെന്ന് നോക്കുമ്പോഴാണ് റെഫെറീയുടെ കയ്യിൽനിന്നും റെഡ് കാർഡ് വാങ്ങുന്ന യദുവിനെ ഞാൻ കാണുന്നത്...!

അടിപൊളി...! ഇവനല്ലേ കളി തുടങ്ങുന്നതിന് മുന്നേ ആരും അനാവശ്യമായി കാർഡൊന്നും വാങ്ങരുതെന്നൊക്കെ പറഞ്ഞെ...! അപ്പൊ കാർന്നോർക്ക് അടുപ്പിലും ആവാലെ...? ഞങ്ങളുടെ പ്രതിരോധ ഭടൻ പോയതും ഇനി പത്തുപേരുമായി ബാക്കി കളിക്കേണ്ടിവരും...? പിന്നെ ആരൊക്കെയോ വന്നെന്റെ മൂക്കിൽ പഞ്ഞിയും തിരുകിവെച്ച് ഇനി കളിക്കണ്ടാന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല...! ഞാനും മെസ്സിയുമൊക്കെ ഇതെത്ര കണ്ടതാ...!

യദുവിന് റെഡ് കാർഡ് കിട്ടിയെങ്കിൽ സന്ദീപിനും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു യെല്ലോ കാർഡിൽ ഒതുക്കുകയായിരുന്നു...! അതെന്താ മൈരേ അങ്ങനെന്നും ചോദിച്ച് റെഫെറീടെ അടുത്തേക്ക് ചെന്നതും എനിക്ക് തന്ന എൽബോ ഇന്റെൻഷനലി ആയിരുന്നില്ലപോലും...! ഇയാളിനി കോഴ വല്ലതും വാങ്ങിട്ടുണ്ടാവോ ആവോ...! അല്ലെങ്കിലും ഈ റെഫെറീ

💬 Comments

View all comments