Chapter Title : ആരതി കല്യാണം 6 [അഭിമന്യു]
പറഞ്ഞതും അവൻ എനിക്ക് നേരെ തിരിഞ്ഞു...!
"" അള്ളാഹ്...! ഇതാര് അഭിയോ...!? ഇജ്ജെവുടെ തലേ...! അന്നേ കാണാകിട്ടനില്ലല്ലോ...!! "" ന്നും പറഞ്ഞ് അവൻ വണ്ടീന്ന് ചാടിയിറങ്ങി എന്നെ കെട്ടിപിടിച്ചു...!
"" അജ്മലെ ഇജ്ജോ...! ഇജ്ജ് ഇപ്പൊ ഈ പണിക്കാണ നിക്കണേ...! ന്റെ മോനെ...!! "" ഇത് പൊന്നാനിക്കാരൻ അജ്മൽ...! പണ്ട് ഞാനും വിച്ചൂവും ഒരു ടൂർണമെന്റ് കളിക്കാൻ പോയപ്പോ പരിചയപെട്ടത്ത...! പിന്നെ ആ പരിജയം വലിയ സൗഹൃതത്തിലേക്ക് വഴിമാറി...! അതിന് ശേഷം പലപ്പോഴായി ഞാനും വിച്ചൂവും ഇവന്റെ കൂടെ മണല് വാരാനൊക്കെ പോയിട്ടുണ്ട്...! അതൊന്നും വീട്ടിലറിയില്ലട്ടാ...! ഇവനൊരു ശുദ്ധനാണ്...! സ്നേഹിച്ച ചങ്ക് പറിച്ച് തരും...! വെറുപ്പിച്ച പിന്നെ പറയണ്ട, കുത്തി കോടലുമാലകൊണ്ട് ജംബിങ് റോപ്ണ്ടാക്കും...! പാവം...!
"" അല്ല മുത്തേ...! അന്നേ ഇപ്പോ ഈ വഴിക്കൊന്നും കാണാല്ല്യല്ലോ...! ഞാൻ വിചാരിച്ച് ഇജ്ജ് മയ്യത്തായിണ്ടാവും...!! "" എന്റെ തോളിൽ കയ്യിട്ട് അവൻ എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു...!
"" നമ്മളിവിടൊക്കെ തന്നെണ്ട് അളിയാ...! അതൊക്കെ പോട്ടെ...! എവടെ അന്റെ ചെങ്ങായ് അൻവറ്...!? ""
"" ആ ഹറാത്തിന്റെ കാര്യൊന്നും പറയണ്ടളിയ...! ഓനിപ്പോ ഇബടൊന്നല്ല, ഓന്റെ ഉമ്മാന്റെ വീട്ടില...! മട്ടാഞ്ചേരി...! "" ഇവനെ പോലെ തന്നെ അന്ന് പരിചയപ്പെട്ട വേറൊരുത്താനാണ് അൻവർ...! ഒരു തനി ആറാമ്പറപ്പ്...! പിന്നേം കുറച്ച് നേരം കൂടി സംസാരിച്ചവൻ പെട്ടെന്ന് എന്റെ പിന്നിലേക്ക് നോക്കി...!
"" മുത്തേ...! ഏതോ ഒരു മൊഞ്ചത്തി ഇന്നേ നോക്കി ചിരിക്കാണ് ണ്ടല്ലോ...! ഹായ് എന്താ ഓൾടെ മൊഞ്ചു...! പടച്ചോനെ ഒരു പെണ്ണിന് ഇത്രേം ബംഗിയാ...! ഓൾക്കിന്നെ ഇഷ്ടായിന്ന് തോന്നണ്...! "" അവനത് പറഞ്ഞപ്പോ അതാരാ അങ്ങനൊരുത്തി ന്ന് ചിന്തിച്ച് ഞാനും അങ്ങോട്ട് നോക്കി...! ആരതി...! അവളിങ്ങോട്ട് നോക്കി ചിരിച്ചോണ്ട് കൈകെട്ടി നിൽക്കുന്നു...! ഞാൻ നോക്കൂന്നുന്ന് കണ്ടവൾ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ഫോണിലേക്ക് നോക്കി...! അവള് അന്നേ ഇഷ്ടായിട്ട് നോക്കണതല്ല...! എനിക്ക് അടുത്ത പണി എപ്പോ തരാന്ന് അലോയ്ച്ഛ് നോക്കണത...!
പിന്നെ അധികമൊന്നും സംസാരിക്കാൻ നിന്നില്ല...! ഞാൻ അവന്റെ അടുത്തുനിന്ന് ഒരു ഐസ് ക്രീംമും വാങ്ങി അവൾടെടുത്തേക്ക് വിട്ടു...! ആ ഐസ് ക്രീമിനുള്ള പൈസ
💬 Comments
View all comments