Chapter Title : ആരതി കല്യാണം 6 [അഭിമന്യു]
ആ ചമ്മല് പുറത്ത് കാണിക്കാതെ അവളോട് പിന്നേം ചാടിയതും അവൾ വായ പൊത്തിപിടിച്ചു...!
കാറിൽ കയറിയ ഞാൻ അവളേം കൂട്ടി വണ്ടിവിട്ടു...! ഇടക്കവളെ നോക്കുമ്പോ ചിരി പുറത്ത് വരാതിരിക്കാൻ വേണ്ടി ചുണ്ടുകടിച്ച് എന്നെ ഇടംകണ്ണിട്ട് നോക്കുന്ന അവളെ ഞാൻ കാണുന്നുണ്ടായിരുന്നു...! ഞാൻ പിന്നേം വണ്ടിടെ സ്പീഡ് കൂട്ടി...! എങ്ങനേലും പണി തീർത്ത് ഇവളെ തിരിച്ചുകൊണ്ടാക്കിയ മതിന്നായി...!
ഒരു വിധത്തിൽ ഞാൻ എനിക്ക് നോക്കണ്ട വണ്ടിയുള്ള സ്ഥലത്തെത്തി...! ചുവന്ന പോളോ ജി ടി ആണ് സാനം...! ഒറ്റനോട്ടത്തിൽ കാണാൻ വലിയ തിരക്കേടില്ല...! പക്ഷെ നോക്കുമ്പോ എല്ലാം നോക്കണല്ലോ...! ഞാൻ വണ്ടി മുതലാളിയെകൊണ്ട് സ്റ്റാർട്ടാക്കിച്ചു...! ആരതി അതെല്ലാം കൗതുകത്തോടെ നോക്കുന്നുണ്ട്...!പിന്നിൽ ചെന്ന് നോക്കുമ്പോ വണ്ടിയിൽ നിന്ന് വെള്ള പുക വരുന്നു...! അഹ് പണിയൊന്നെ...! ശേഷം ബൊണറ്റും തൊറന്നോക്കി...! ഓയിൽ ചെക്ക് ചെയ്യുന്ന സുനാപ്ലി തുറന്ന് നോക്കിയതും എന്റെ കണ്ണ് നിറഞ്ഞു...! അതിൽ നിന്നും ചെറുതായി ഓയില് ചാടുന്നു...! നീയൊക്കെ ഈ പാവം വണ്ടിയെ കൊല്ലാൻ നോക്കിയോടാ നാറികളെ...!? എനിക്കിതൊന്നും സഹിക്കാൻ പറ്റണില്ല...! അവസാനം അയാളോടൊരു സലാം പറഞ്ഞ് ഞങ്ങളവിടന്ന് വിട്ടു...! ഈശ്വര മംഗലത്തായിരുന്നു വണ്ടി...! അവിടെ നിന്ന് തിരിച്ച് ഞങ്ങൾ തിരൂർ പൊന്നാനി റോഡ് വച്ചുപിടിച്ചു...!
"" എനിക്ക് കർമ റോഡ് കാണാൻ പോണം...!!"" വണ്ടിയിൽ നിറഞ്ഞ നിശബ്ദധ കിറിമുറിച്ചോണ്ട് ആരതി പുറത്തോട്ട് നോക്കി പറഞ്ഞു...!
"" ന്താന്ന്...!""
"" എനിക്ക് കർമ റോഡ് കാണാൻ പോണം ന്ന്...! "" അവൾ വീണ്ടും അതെ ചോദ്യം ആവർത്തിച്ചതും
"" ആ നോക്കിയിരുന്നോ, ഇപ്പോ പോവട്ടെ...!"" ഞാനാര് അവള്ടെ ഡ്രൈവറോ...!?
""
💬 Comments
View all comments