Chapter Title : ആരതി കല്യാണം 6 [അഭിമന്യു]
കാമുകനോ...! ആരെങ്കിലും ഇതൊക്കെ കണ്ട എന്നെ പറ്റി എന്ത് വിചാരിക്കും...!? ശെയ്...! അല്ലെങ്കിലും എന്ത് വിചാരിക്കാൻ...!? എന്നേം ഇവളേം കണ്ട ആരും കാമുകി കാമുകന്മാരാന്ന് പറയില്ല...! എല്ലാവരും ഞാനിവൾടെ വീട്ടിലെ ഡ്രൈവറാന്നെ വിചാരിക്കു...!
"" ചേട്ടാ ഒരു കോൺ ഐസ് ക്രീം...!!"" ഐസ് ക്രീം വണ്ടീടെ അടുത്തെത്തിയ ഞാൻ ഫ്രീസറിൽ തല പൂഴ്ത്തി നിന്ന ആളോട് പറഞ്ഞതും അവൻ എനിക്ക് നേരെ തിരിഞ്ഞു...!
"" അള്ളാഹ്...! ഇതാര് അഭിയോ...!? ഇജ്ജെവുടെ തലേ...! അന്നേ കാണാകിട്ടനില്ലല്ലോ...!! "" ന്നും പറഞ്ഞ് അവൻ വണ്ടീന്ന് ചാടിയിറങ്ങി എന്നെ കെട്ടിപിടിച്ചു...!
"" അജ്മലെ ഇജ്ജോ...! ഇജ്ജ് ഇപ്പൊ ഈ പണിക്കാണ നിക്കണേ...! ന്റെ മോനെ...!! "" ഇത് പൊന്നാനിക്കാരൻ അജ്മൽ...! പണ്ട് ഞാനും വിച്ചൂവും ഒരു ടൂർണമെന്റ് കളിക്കാൻ പോയപ്പോ പരിചയപെട്ടത്ത...! പിന്നെ ആ പരിജയം വലിയ സൗഹൃതത്തിലേക്ക് വഴിമാറി...! അതിന് ശേഷം പലപ്പോഴായി ഞാനും വിച്ചൂവും ഇവന്റെ കൂടെ മണല് വാരാനൊക്കെ പോയിട്ടുണ്ട്...! അതൊന്നും വീട്ടിലറിയില്ലട്ടാ...! ഇവനൊരു ശുദ്ധനാണ്...! സ്നേഹിച്ച ചങ്ക് പറിച്ച് തരും...! വെറുപ്പിച്ച പിന്നെ പറയണ്ട, കുത്തി കോടലുമാലകൊണ്ട് ജംബിങ് റോപ്ണ്ടാക്കും...! പാവം...!
"" അല്ല മുത്തേ...! അന്നേ ഇപ്പോ ഈ വഴിക്കൊന്നും കാണാല്ല്യല്ലോ...! ഞാൻ വിചാരിച്ച് ഇജ്ജ് മയ്യത്തായിണ്ടാവും...!! "" എന്റെ തോളിൽ കയ്യിട്ട് അവൻ എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു...!
"" നമ്മളിവിടൊക്കെ തന്നെണ്ട് അളിയാ...! അതൊക്കെ പോട്ടെ...! എവടെ അന്റെ ചെങ്ങായ് അൻവറ്...!? ""
"" ആ ഹറാത്തിന്റെ കാര്യൊന്നും പറയണ്ടളിയ...! ഓനിപ്പോ ഇബടൊന്നല്ല, ഓന്റെ ഉമ്മാന്റെ വീട്ടില...! മട്ടാഞ്ചേരി...! "" ഇവനെ
💬 Comments
View all comments