0%

Chapter Title : ആരതി കല്യാണം 6 [അഭിമന്യു]

രണ്ടടി വച്ചാൽ ഇങ്ങോട്ടത്തില്ലേ...!"" എന്റെ ചെവിപ്പിടിച്ചു തിരിച്ചോണ്ട് അവരത് പറഞ്ഞതിന് ഞാൻ നന്നായൊന്ന് ചിരിച്ചുകൊടുത്തു,

"" അതിനവനെവടെടി സമയം, അവൻ തല്ല്ണ്ടാക്കി നടക്കണ തെരക്കിലല്ലേ...!"" വീണുകിട്ടിയ അവസരം പാഴാക്കാതെ എന്റെ തള്ള എന്നെ നന്നായൊന്ന് വാരി,

"" നീയൊന്ന് മിണ്ടാതിരിന്നെ... ആമ്പിള്ളേരാവുമ്പോ കുറച്ച് തല്ലും പിടിയുമൊക്കെ ഉണ്ടായീന്ന് വരും, അതൊക്കെ സാധാരണയ...! ല്ലേ മോനെ...? "" എന്നെ സപ്പോർട്ട് ചെയ്തുള്ള അവരുടെ മറുപടിയിൽ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഇപ്പൊ ഞാനും ഇവരുടെ മോളും തമ്മിലാ അടീന്ന് അലോയ്ച്ചപ്പോ പൊട്ടനെപോലെ ചിരിച്ചോണ്ട് തലയാട്ടിയതല്ലാതെ ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല...!

ലക്ഷ്മിയമ്മ എന്റെ അമ്മയുടെ കൈയും പിടിച്ച് അകത്തേക്ക് കേറാൻ തുടങ്ങിയതും എന്തോ ഓർമവന്നത് പോലെ പെട്ടന്ന് കൈയിലെ ഫോണും ഉയർത്തി വീണ്ടും എനിക്ക് നേരെ വന്നു,

"" വാവേ, ഈ ഫോണോന്ന് നോക്കടാ... ഇതിന്റെ വെളിച്ചം എടക്ക് തന്നെത്താലേ കൂടിയും കൊറഞ്ഞോണ്ടിരിക്ക... രാധികേടെ പിള്ളേരെന്തോ പിടിച്ച് ഞെക്കിയേതാന്ന തോന്നണേ...!!"" അവരുടെ പിന്നാലെ അകത്തേക്ക് കേറണോ വേണ്ടയോന്ന് ആലോചിച്ചിരിക്കുമ്പഴാണ് അവരെന്റെ നേരെയത് നീട്ടുന്നത്... ഈ വാണ പുള്ളേരുടെ ഒരു കാര്യം, ആ പാവത്തിന്റെ ഫോൺ നശിപ്പിച്ചു...!

അവരടെ കൈയീന്ന് ഞാൻ ഫോൺ വാങ്ങിയതും അമ്മയും ലക്ഷ്മിയമ്മയും കൂടി അകത്തേക്ക് പോയി...! ഞാൻ അകത്ത് കേറാതെ ഉമ്മറത്തുണ്ടായിരുന്ന ഒരു കസേര വലിച്ചിട്ട് അതിലേക്കിരുന്നു... ഫോണിന് ലോക്കില്ലായിരുന്നു... അത് തുറന്ന ഞാൻ ഇതെന്താ പ്രേശ്നമെന്ന് ചികഞ്ഞു നോക്കി...! സംഭവം വേറൊന്നുമല്ല, ഓട്ടോമാറ്റിക് ബറൈറ്നെസ്സ് ഓൺ ആയതാണ്...! എനിക്ക് ചിരിവന്നുപോയി...! അവര് പറയണത് കേട്ടപ്പോ ഞാൻ വിചാരിച്ചു ഫോണിനെന്തോ കാര്യമായ അസുഖായിരിക്കൂന്ന്...!

ഫോൺ ശെരിയാക്കി ഞാൻ ഉമ്മറത്തായി തന്നെ ഇരുന്നിരുന്ന ചെറിയ ടേബിളിലേക്ക് വച്ചു...! വേറെ പ്രേത്യേകിച്ചു പണിയൊന്നും ഇല്ലാത്തോണ്ട് കുറച്ച് നേരം കൂടി അവിടെ തന്നെയിരുന്നതിന് ശേഷം വീണ്ടും ഞാൻ ലക്ഷ്മിയമ്മയുടെ ഫോൺ കൈയിലെടുത്ത് ഗാലറി തുറന്ന് ഫോട്ടോസൊരോന്ന് നോക്കികൊണ്ടിരുന്നു...! പെട്ടന്നാണ് ആരതിയുടെ ഒരു കൂട്ടം ഓഞ്ഞ ഫോട്ടോസെന്റെ കണ്ണിൽ പെട്ടത്...! അതിൽ അവൾ സ്വന്തം മുടി മീശയാക്കി വച്ച് എടുത്തതും അതും കൂടാതെ പണ്ട് ഫേസ്ബുക്കിൽ എല്ലാവരും ഇട്ടിരുന്ന പോലത്തെ വാണ പിക്സും ഉണ്ടായിരുന്നു...!

💬 Comments

View all comments