Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
എന്റെ ചോദ്യത്തിലെന്തോ പന്തിക്കേട് മണത്ത അവൻ പേരടി മെല്ലെ തിരിച്ച് എന്നെ നോക്കി ഇല്ലാന്ന് തലയാട്ടി...!
അതറിഞ്ഞ എന്റെ ചുണ്ടിലൊരു ചിരിവിരിഞ്ഞു...! അത് കണ്ടിട്ടാവണം യദു എന്നെ വല്ലാത്തൊരു നോട്ടം...!
"" എടാ...! ഇത് വേണോ...? "" എന്റെ ഉദ്ദേശമെന്താണെന്ന് കറക്റ്റ് മനസ്സിലാക്കിയ അവൻ എന്നോട് സംശയത്തോടെ ചോദിച്ചതും,
"" വേണം...! "" ന്നും പറഞ്ഞ് ഇനിയെന്ത് ചെയ്യണമെന്ന പ്ലാൻ അവന് പറഞ്ഞുകൊടുത്തു...! ആദ്യം അവനൊന്ന് ശങ്കിച്ചെങ്കിലും വലിയ ബലംപിടുത്തമില്ലാൻഡ് തന്നെ കൂടെ നിക്കാന്ന് ഏറ്റു...! അതോടെ ഞാനവനേം വിളിച്ചോണ്ട് ആരതിടെ മുന്നിലേക്ക് ചെന്നു...!
ഗ്രേപ്പ് കളറ് ചുരിദാറും അതെ നിറത്തിലുള്ള ലെഗ്ഗിങ്‌സും വല പോലുള്ള ഷാളുമാണ് വേഷം, പിന്നെ ചുരിദാറിന്റെ കളറിനോട് ചേർന്ന കമ്മലും നെറ്റിയിൽ കുഞ്ഞൊരു പൊട്ടും...! മുഖത്തേക്ക് വീണുകിടക്കുന്ന അനുസരണയില്ലാത്ത മുടിയിഴയെ ഇടിക്കിടക്ക് പിന്നിലേക്ക് ഒതുക്കികൊണ്ട് ലാപ്പിൽ മരിച്ചു കുത്തുന്ന ആരതിടെ മുന്നിലേക്ക് ഞാൻ ചെന്ന് നിന്നു...!
"" മ്മ്ഹും മ്മ്ഹും...! "" മുന്നില് വന്ന് നിന്ന എന്നെ അവള് കണ്ടില്ലന്നു തോന്നിയപ്പോ ഞാൻ ചുമക്കുന്ന ശബ്‍മുണ്ടാക്കി അവളെ നോക്കി...! പക്ഷെ ആരതിക്ക് പകരം തലയുയർത്തി നോക്കിയത് കല്യാണിയാണ്...!
നീയല്ല...! അവള്...! അവള്...! അവളെവിളിയെടി...!
മുന്നില് വടി പോലെ നിക്കണ ഞങ്ങളെ കണ്ട കല്യാണി ആദ്യമൊന്ന് പകച്ചു...! ശേഷം അടുത്തിരുന്ന ആരതിയെ തട്ടി വിളിച്ചതും,
"" എന്താടി...? "" ലാപ്പിൽ നിന്നും തലപൊക്കാതെ അവള് കാര്യം തിരക്കി...!
"" ദേ മുന്നില്...! "" ന്നും പറഞ്ഞ് കല്യാണി ആരതിടെ തലപിടിച്ചുയർത്തിയതും അവള് കാണുന്നത് അവളെ നോക്കി ഇളിച്ചുനിക്കുന്ന എന്നെയാണ്...! എന്നെക്കണ്ടപാടേ അവളൊന്ന് വൃത്തിക്ക്
💬 Comments
View all comments