0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

കാണാണ്ടിരിക്കാൻ ഞാൻ എന്റെ ഒരു കൈ ബെഞ്ചിലേക്ക് കേറ്റി പിന്നിലിരിക്കുന്ന യദുവിനേം പിന്നെ ലാപ്ടോപ്പും പരമാവതി മറച്ചാണ് ഇരുന്നിരുന്നത്...!

"" നമ്മള് ചെയ്തത് മോശായോന്നൊരു തോന്നല്...! "" ആരതിക്കിട്ട് ആദ്യത്തെ പണി കൊടുത്തതിന്റെ സന്തോഷത്തിൽ സ്വയം പുളകം കൊള്ളുന്നതിനിടക്ക് അവന്റെ വായിൽ നിന്ന് വീണു...!

"" അതെന്ത്...? അതെന്ത് ഇപ്പങ്ങനെ തോന്നാൻ...? "" അവൻ പറഞ്ഞതോട്ടും ഇഷ്ടപ്പെടാതെ ഞാൻ മുഖം ചുളിച്ചു...!

"" വേറൊന്നുവല്ല...! ആ പ്രൊജക്റ്റ്‌ കൊറേണ്ടായിരുന്നു...! പോരാത്തേന് അവളതിന്റെ അവസാനഘട്ട പരിപാടിലായിരുന്നുന്ന തോന്നണേ...! "" അത് പറയുമ്പോ അവന്റെ മുഖത്ത് അവളോടുള്ള സഹതാപം ഞാൻ കണ്ടു...! പക്ഷെ അത് കേട്ടെനിക്ക് സഹതാപം പോയിട്ട് ഒരു മൈരുപോലും തോന്നീല, മറിച്ച് വല്ലാത്തൊരു കുളിരങ്ങു കേറി...!

"" അത് തന്നെയാടാ എനിക്കും വേണ്ടേ...! അവള് കഷ്ട്ടപെട്ട് ചെയ്തതൊക്കെ അങ്ങട്ട് ഇല്ലാണ്ടാകണം...! "" പ്രതീകാരത്തിന്റെ സാമ്പിള് കണ്ടിട്ട് ഇവൻ ഇങ്ങനെ ആണേൽ ഇനി വരാൻപോണത് കണ്ട ഇവനെന്ത് പറയും...!

"" പിന്നെ അത് മാത്രല്ല...! "" എന്തോ പറയാൻ വന്ന അവൻ അത് മുഴുപ്പിക്കാതെ നിർത്തിയതും,

"" പിന്നെ...? ""

"" പിന്നെ ഒന്നുല്ല്യ...! ""

ഒന്നൂല്ല്യേങ്കി വേണ്ടാന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു...!

നടന്ന് വാകെടെ ചോട്ടിൽ എത്തിയതും അവിടെ അവന്മാരുണ്ടായിരുന്നു...!

"" നിങ്ങള് ക്ലാസ്സികേറാതെ ഏത് കാലിന്റെടേൽ പോയി കെടക്കാരുന്നടാ...? "" ഞങ്ങളെ കണ്ടപാടേ ഹരീടെ തോളിൽ തൂങ്ങി നിന്നിരുന്ന അജയ്യ് ചാടിവീണ് ചോദിച്ചതും,

"" ആർടെ കാലിന്റെടേല് കെടന്നാലും നിനക്കെന്താടാ മൈരേ...! "" ന്നും പറഞ്ഞ് യദു അവന്റെ കഴുത്തിലൂടെ കൈയിട്ട് ഞെരിച്ചു...!

💬 Comments

View all comments