ആരതി [മിഥുൻ]

📝 Ongoing

👁 68923 views ❤ 296 likes 💬 11 comments

ആരതി
Aarathi | Author : Midhun

"എന്റെ കാർത്തീ... നിന്നെ കെട്ടിപ്പിടിച്ചു ഇങ്ങനെ കിടക്കാൻ തന്നെ ഞാൻ എന്ത് ഭാഗ്യമാണ് ചെയ്തത്..."
"നീയല്ലേ പെണ്ണേ എന്റെ ഭാഗ്യം... ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..."
ഞാൻ പെട്ടെന്ന് ചാടി എണീറ്റു.
"ഛെ... എന്ത് കൂറ സ്വപ്നമാണ് ഇത്. ഞാൻ ഇൗ ജീവിതത്തിൽ കെട്ടത്തില്ല. ഇൗ പെണ്ണുങ്ങളെ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച് പ്രണയം എന്നത് വിരഹം output തരുന്ന ഒരു പ്രോഗ്രാം മാത്രമാണ്.
ഹൃദയത്തിലെ അട്രിക്ലിൽ കൂടെയും വേണ്ട്രിക്ലിൽ കൂടെയും ഒഴുകുന്ന ചോരയിൽ ഞാൻ എവിടെയും പ്രണയം കണ്ടിട്ടില്ല.
പിന്നെ നമ്മുടെ കവി മുരുകൻ കാട്ടാക്കട പറയുന്നത് പോലെ
?ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം
എപ്പോഴോ തട്ടി തകർന്നു വീഴുന്നു നാം
നഷ്ടങ്ങളാറിയാതെ നഷ്ടപ്പെടുന്നു നാം
അങ്ങനുള്ള എനിക്ക് എന്തിനാണ് ദൈവമേ ഇങ്ങനുള്ള സ്വപ്നം ഒക്കെ കാണിക്കുന്നത്."
ഇങ്ങനെ പിറുപിറുത്തു കട്ടിലിൽ നിന്നെഴുന്നേറ്റു ഞാൻ പോയി പല്ല് തേച്ചു കുളിച്ചു ഇറങ്ങി ചെന്നു. പ്രഭാത ഭക്ഷണവും ആയി അമ്മ കാത്തിരിക്കുന്നു.
കഴിപ്പും കഴിഞ്ഞു രാവിലെ നേരെ ഓഫീസിലേക്ക് പോകുന്നത് ഒരു പതിവായി തുടങ്ങിയിരുന്നു.
സ്വന്തമായി സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കമ്പനി ഉള്ള, മാസ വരുമാനം കോടികൾ ഉള്ള, എബ്രഹാം നൈനാന്റെ ഇളയ മകനാണ് ഞാൻ.
എബ്രഹാം നൈനാന്റെ മകന്റെ പേരെന്താ കാർത്തിക്ക് എന്ന് ആകും ചിന്തിക്കു

📚 Chapters

1 published

Related Stories

💬 Comments

View all comments