Chapter Title : ആരതി തമ്പുരാട്ടി [Balan]
വണ്ടി അവന്റെ വീട്ടിൽ കൊണ്ടുപോയി ഇടാൻ പറഞ്ഞു ഇറങ്ങി നടന്നു. എന്റെ സ്വഭാവം അറിയാവുന്നതിനാൽ ഡ്രൈവർ മിണ്ടാതെ സ്ഥലം കാലിയാക്കി. തലയിലെ ഭാരങ്ങളൊക്കെ അഴിച്ചുമാറ്റി പട്ടുസാരിയും കോപ്പുമൊക്കെ വലിച്ചെറിഞ്ഞു വൃത്തിയായി ഷാംപു ഒക്കെ ഇട്ടു കുളിച്ചു ഒരു ലെഗ്ഗിങ്ങ്സും ടോപ്പും ഇടിച്ചാണ് അവളെ കൂട്ടിയത്. ഞാനൊരു ജീൻസും കാഷ്വൽ ഡെനിം ഷർട്ടും. കാറിൽ നിന്നിറങ്ങി എന്തോ അത്യാവശ്യ കാര്യത്തിനെന്നപോലെ വളരെ വേഗം അവളുടെ കൈപിടിച്ച് നടന്നു. മറൈൻഡ്രൈവിലെ കുലുക്കി സര്ബത് ആണു ഞാൻ വിവാഹത്തിന് ശേഷം ആദ്യം വാങ്ങി നൽകിയ ഇഷ്ട ഇനം. പിന്നെ ഒരു 420 പാനും വാങ്ങി വായിലിട്ടു പിന്നേം നടന്നു. ഹോട്ടലിൽ നിന്നും കാൾ വന്നു. ഞങ്ങളെത്തും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. സത്യത്തിൽ അവളോർത്തത് എനിക്ക് വട്ടാണെന്നാ. പിന്നീടൊരിക്കൽ അവളതു പറഞ്ഞു. അങ്ങിനെ കുറേ നടന്നു വിയർത്തു ഒരു പരുവം ആയപ്പോൾ മറൈൻ ഡ്രൈവിൽ പൊളിച്ചിട്ടിരുന്ന ഏതോ കെട്ടിടാവശിഷ്ടങ്ങൾക്കു മുകളിൽ കയറി വിശ്രമിച്ചു. അല്പം കഴിഞ്ഞു അവിടെ നിന്നും നടക്കുമ്പോഴാണ് ഒരു ജീപ്പ് വന്നു പിന്നിൽ ചവുട്ടി നിറുത്തിയത്. തിരിഞ്ഞു നോക്കിയപ്പോൾ പോലീസ്. അവർ ചാടി ഇറങ്ങി വന്നു. എനിക്ക് ആളെ മനസിലായി. സതീഷ് ജൂനിയർ ആയിരുന്നു. എൻറെ മുഖം കണ്ടതും അയാൾ അത്ഭുതപ്പെട്ടു. ബാലേട്ടാ... ഏട്ടൻ ഇപ്പോൾ ഇവിടെ? എടാ ഇന്നെന്റെ വിവാഹമായിരുന്നു. ദേ ഇതെന്റെ ഭാര്യ. ഞങ്ങൾ ഇന്നുരാത്രി മാരിയറ്റിലാണു. ഇവർക്കിട്ടു ഒരു പണി കൊടുക്കാൻ ഇറങ്ങിയതാ. പത്തുകൊല്ലം മുൻപത്തെ നിങ്ങൾക്കു ഒരു മാറ്റവുമില്ല ബാലേട്ടാ. ഞങ്ങൾക്ക് ഒരു മെസ്സേജ് കിട്ടി. അങ്ങിനെ ഫോളോ ചെയ്തതാ. ഇതൊരു
💬 Comments
View all comments