Chapter Title : ആർദ്രം [VAMPIRE]
ചിരിയുടെ അർത്ഥം അവനു മാത്രമേ
മനസ്സിലാകൂ.. അവൻ അവളുടെ മുന്നിൽ മുട്ട്
കുത്തി നിന്നു.. കാൽപാദമെടുത്ത് നെഞ്ചിലേക്ക്
വെച്ച് കണങ്കാലിൽ ചിലങ്ക മുറുക്കി കെട്ടി...
അവൾ തയ്യാറായി......
അഞ്ചു മിനിട്ടിനുള്ളിൽ അവൾ വേദിയിൽ
എത്തി.. തിരശ്ശീല ഉയരുന്നതോടൊപ്പം പതിഞ്ഞ
സ്വരത്തിൽ മഴത്തുള്ളികൾ വീഴുന്ന താളം പരന്നു..
അവൾ ഒരു മയിലായി മാറി... മഴക്കാറു കണ്ട്
മതിമറന്ന് നൃത്തം ചെയ്യുന്ന ഒരു മയിൽ.... അവിടം
ആകെ അവൾ സംഗീതത്തോടൊപ്പം പറന്ന്
നടന്നു... കാഴ്ചക്കാരെ പോലും നിശബ്ദമാക്കും
വിധം ലാസ്യമായിരുന്നു അവളുടെ ഓരോ
ചലനങ്ങളും....
പതുക്കെ സംഗീതത്തിന്റെ ഗതി മാറി....
അവളുടെ നൃത്ത ചുവടുകളുടെ ഝതിയും.....
വേനലിൽ പീലി കൊഴിച്ച് എല്ലാം നഷ്ടപ്പെട്ട മയിലായി മാറിയവൾ... അവിടെ കൂടിയവരിൽ ഒരു തുള്ളി കണ്ണീരെങ്കിലും അവൾ പരത്തി....
പിന്നീട് താളം വീണ്ടും മുറുകി.....
വസന്തത്തിന്റെ സംഗീതം അവിടെ ആകെ
അലയടിച്ചു... ഝതി മുറുകി മുറുകി ഒറ്റ ശ്വാസത്തിൽ അവസാനിച്ചു.... മഴ....
പുറത്ത് മഴക്കാറ് കോരിചൊരിഞ്ഞു.....
ആ മഴയുടെ താളത്തിൽ
അവളുടെ ചിലങ്ക പാടി കൊണ്ടിരുന്നു.......
പെട്ടെന്ന് ആ ചിലങ്ക നിലച്ചു........
നീട്ടി വലിച്ച ഒരു ശ്വാസത്തോടൊപ്പം അവൾ നിലത്ത് വീണു... വായിൽ നിന്ന് നുരയൊഴുകി...
നിലത്ത് കിടന്ന് അവൾ വിറച്ചു.. ആളുകൾ ഓടി
കൂടി... അനന്തു കാറ് എടുക്കാൻ ഓടി.... അപ്പു
അവളെ കൈയിൽ കോരിയെടുത്ത്
കാറിനടുത്തേക്കും.....
അവളുടെ ഇടംകാലിലെ ചിലങ്ക അഴിഞ്ഞ് വീണു... അവളുമായി ആ കാറ് പാടത്തിന്റെ നടുക്കുള്ള റോഡിലൂടെ തോട് കടന്ന് പാഞ്ഞു....
ഒരു നാട് മുഴുവൻ അവൾക്ക് വേണ്ടി
അന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.....
തിരികെ വരുമോ
💬 Comments
View all comments