0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

ബൈക്കിൽ പോകുന്നത് കാണുമ്പോൾ ഓഫീസിലുള്ള ചിലർക്കൊക്കെ ആദ്യം അത്ഭുതമായിരുന്നു. മറ്റു ചിലർക്ക് അസൂയയും.

ഞാൻ  ബൈക്ക് ഓടിച്ച് തുടങ്ങിയപ്പോൾ ആരോഹി  എന്റെ ചുമലിൽ മുഖം ചേർത്ത് ചേർന്നിരുന്നു. ആരോഹിയുടെ ശരീരത്തിന്റെ ഇളം ചൂടും അവളുടെ ചൂട് നിശ്വാസവും  എനിക്ക് അറിയാൻ കഴിയുന്നുണ്ട്. പക്ഷെ ഒരിക്കൽ പോലും അവളിൽ നിന്നും ഉണ്ടായിട്ടുള്ള ശരീര സ്പര്ശങ്ങള് ഞാൻ രതിചിന്തകളോടെ ആസ്വദിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഓരോ വണ്ടികളെയും പിന്നിലാക്കി ബൈക്ക് മുന്നോട്ട് പായുന്നതിനിടയിൽ  എന്റെ ചിന്തകളും പിന്നിലേക്ക് പറന്നു.

.

.

ഓഫീസിൽ മാനേജരെ കണ്ട് ജോലിക്ക് ജോയിൻ ചെയ്ത ശേഷം പിന്നെ പരിചയപ്പെടുന്നത് ടീം ലീഡർ രാജേഷേട്ടനെ ആണ്. നാൽപ്പതിനോടടുത്ത പ്രായം ഉള്ള ഒരു ഒരാൾ. സൗമ്യമായ പെരുമാറ്റം. ജോലിയെക്കുറിച്ചുള്ള ഏകദേശ രൂപം പുള്ളിക്കാരൻ പറഞ്ഞു തന്നു. ഫീൽഡ് വർക്കിനെക്കാളും ഓഫീസിൽ വർക്ക് തന്നെയാണ് കൂടുതലും ഉണ്ടാവുകയെന്ന് മനസിലായി. അതൊരു കണക്കിന് മനസിന് ആശ്വാസം പകർന്നു. ഒരിറ്റുവെള്ളം മണ്ണിലേക്ക്  വീണാൽ നിമിഷ നേരം കൊണ്ട് അതിനെ ബാഷ്പമാക്കുന്ന ചൂടിൽ എറണാകുളം സിറ്റിയിൽ ഫീൽഡ് വർക്ക് ചെയ്യുക എന്ന് പറഞ്ഞാൽ ചിന്തിക്കുക തന്നെ അസഹനീയമായിരുന്നു. കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തന്ന ശേഷം രാജേഷേട്ടൻ പറഞ്ഞു E ബ്ലോക്കിൽ അവസാനം ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്ത് ചെന്നാൽ വർക്കിനെ പറ്റി എല്ലാം പറഞ്ഞു തരും. നമ്മുടെ ടീമിൽ ഉള്ളതാണ് ആ പെങ്കൊച്ചാണെന്ന്.

ജോലിയിൽ ആദ്യത്തെ ദിവസം ആയതിനാൽ മനസ്സിൽ ഭയം നിറഞ്ഞ ഒരു വികാരം ആയിരുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ ഒന്നും അറിയില്ല.

E ബ്ലോക്ക് കണ്ട് പിടിച്ച്‌ വരിയുടെ അവസാനത്തേക്ക് നടക്കുമ്പോൾ ടീമിൽ ഉള്ള

💬 Comments

View all comments