Chapter Title : ആരോഹി [ ne-na ]
പിറകെ അത്രയ്ക്കൊന്നും ഇല്ല."
"അപ്പോൾ ചേച്ചിയുടെ പിറകെ നടന്നത്ര ഇല്ലെങ്കിലും ഇയ്യാളുടെ പിറകെയും ആൾക്കാരൊക്കെ ഉണ്ട്."
അവൾ ഒന്ന് ചിരിച്ചു.
"എന്നിട്ട് ആരോടും നിനക്ക് ഇഷ്ട്ടം തോന്നില്ലേ?"
"തോന്നി.. പക്ഷെ എന്നെ പിറകെ നടന്നവരോടല്ല.. എന്റെ പിറകെ നടക്കാത്ത ഒരാളോട്."
"എന്നിട്ട്?"
അവളുടെ മുഖം ചെറിതായൊന്ന് മങ്ങി.
"അതൊക്കെ കുറച്ച് സീൻ ആണ് ചേട്ടാ.. ചേച്ചിക്കറിയാം എല്ലാം. ചേച്ചിയോട് ചോദിച്ചാൽ മതി."
ഞാൻ പിന്നെ അവളോടൊന്നും ചോദിക്കാൻ നിന്നില്ല. അപ്പോഴേക്കും ആരോഹി ഐസ്ക്രീമും ആയി എത്തിയിരുന്നു.
..
ഇപ്പോൾ ദിവസങ്ങൾ വളരെ പെട്ടെന്ന് ആണ് കടന്നു പോകുന്നത്. ഓഫീസിലും അത് കഴിഞ്ഞും ആരോഹി കൂടെ ഉള്ളതിനാൽ സമയം പോകുന്നത് അറിയില്ല.
ഞായറാഴ്ച മാത്രമാണ് എനിക്ക് അവളിൽ നിന്നും ഫ്രീ സമയം കിട്ടുന്നത്. പക്ഷെ വൈകുന്നേരം അവളോടൊപ്പം വേണം. അത് ആരോഹിക്ക് നിർബന്ധം ആണ്.
അന്നും ഒരു ഞായറാഴ്ച ആയിരുന്നു. ഒരു പാർക്കിലേക്കായിരുന്നു ഞങ്ങൾ അന്ന് പോയത്. ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം.
ഒരു മാവിന് ചുവട്ടിലുള്ള തിട്ടയിൽ ഞങ്ങൾ ഇരുന്നു. വലിയ തിരക്കൊന്നും ഇല്ലായിരുന്നു.
പാർക്കിൽ എത്തിയപ്പോൾ മുതൽ എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു കൂട്ടുകാരി എനിക്ക് വാട്ട്സ്ആപ്പിൾ മെസ്സേജ് അയക്കുന്നുണ്ടായിരുന്നു. ഒരുപാട് നാളുകൂടി ചാറ്റ് ചെയ്യുന്നതിനാൽ ഞാൻ അവൾക്കും റിപ്ലൈ കൊടുത്തുകൊണ്ടിരുന്നു.
എന്റെ ശ്രദ്ധ ചാറ്റിൽ ആയിരുന്നതിനാൽ ആരോഹി പറയുന്നതിനൊക്കെ ഞാൻ ചുമ്മാ മൂളിക്കൊണ്ടിരുന്നു. അതവളെ ദേഷ്യം പിടിപ്പിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.
അവൾ എന്തോ പറഞ്ഞപ്പോൾ ഞാൻ വീണ്ടും മൂളി. പെട്ടെന്ന് ആരോഹി എന്റെ കൈയിൽ നിന്നും മൊബൈൽ തട്ടി എടുത്തു.
"എന്തുവാടാ
💬 Comments
View all comments