Chapter Title : ആര്യൻ [story of a Viking] 1 [ Sathan]
പറഞ്ഞു തുടങ്ങാം. ഞാൻ ആര്യൻ മുഴുവൻ പേര് ആര്യജിത്ത്. നാട്ടിലെ തന്നെ പ്രമാണിയും നാട്ടുകാരുടെ പണം അന്തസ്സായി അവരുടെ അനുവാദത്തോടെ കക്കുന്ന സഹകരണ സംഘം പ്രസിഡൻ്റ് അനിരുദ്ധൻ്റെയും ഭാര്യ അനുധാരയുടെയും ഏക മകൻ. ജനിച്ചു വീണ കാലം മുതൽ അച്ഛൻ ചിരിച്ചുകൊണ്ട് തന്നെ നാട്ടുകാരെ ഊമ്പിക്കുന്നത് കണ്ട് വളർന്നത് കൊണ്ടുതന്നെ മറ്റുള്ളവരുടെ വസ്തു കൈക്കലാക്കാൻ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ അത്യാവശ്യം ഉടായിപ്പ് പരുപാടി ഒക്കെ ഒപ്പിക്കും എങ്കിലും ആരും പിടിച്ചിട്ടില്ല. ടൗണിന് അടുത്തുള്ള വീടുകൾ കയറി വിലപിടിപ്പുള്ള സാധന സാമഗ്രികൾ ഒക്കെ അടിച്ചുമാറ്റി അത് വിറ്റ് കാശാക്കി എൻ്റെ അടിച്ചുപൊളി തുടർന്നുകൊണ്ടിരുന്നു. എന്നാല് ആ വീട്ടിൽ കയറിയതോടെ എല്ലാം മാറി മറിഞ്ഞ് എന്ന് വേണം പറയാൻ.
ഒരു കൂട്ടുകാരൻ വഴിയാണ് ടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി ഒരു ബംഗ്ലാവ് ആരും താമസം ഇല്ലാതെ കിടപ്പുണ്ട് എന്നും അവിടെ കോടികണക്കിന് രൂപാ മൂല്യം ഉള്ള ഒരു പെയിൻ്റിംഗ് ഉണ്ട് എന്നും ഞാൻ അറിഞ്ഞത്.എന്നാല് പിന്നെ അങ്ങനെ അത് വിടാൻ പറ്റില്ലല്ലോ ആ പെയിൻ്റിങ്ങിൻ്റെ ഒരു ഫോട്ടോ ഫോണിൽ അടയാളമായി സവേ ചെയ്തുകൊണ്ട് അന്ന് രാത്രി തന്നെ ഞാൻ പണിക്കിറങ്ങി. അത്രയും വിലയുള്ള സാധനം കിട്ടിയാൽ തന്ത തരുന്ന നക്കാപ്പിച്ചക്ക് ഇരക്കണ്ടല്ലോ സ്വന്തം ആയി അറുമാതിക്കാം എന്ന തീരുമാനം ആയിരുന്നു main. അങ്ങനെ തേടി പിടിച്ച് അവിടെ എത്തി.
എന്നാല് അവൻ പറഞ്ഞപോലെ താമസം ഇല്ലാത്ത ഒന്നല്ലായിരുന്ന് അത്.ചുറ്റും വിലക്കുകളാൽ അലങ്കരിച്ച ഒരു കൊട്ടാര സമാനമായ ഒരു ബംഗ്ലാവ് . ചുറ്റിലും ഉറുമ്പിൻ
💬 Comments
View all comments