Chapter Title : ആശ അരുണിന്റെ IPS മമ്മി [MIghty രാജു.🔥]
ആൾക്കൂട്ടത്തിനിടയിൽ ഒരു സംരക്ഷണം പോലെയവൾ അവനോട് ചേർന്നു. "അമ്മക്കറിയാം മോനേ," മാളിലെ ബഹളത്തിലും അവളുടെ ശബ്ദം വ്യക്തമായിരുന്നു. "എത്ര വലിയ കുട്ടിയായാലും, നീയെപ്പോഴും അമ്മയുടെ കൊച്ചുകുഞ്ഞാ. എന്റെ പുന്നാര മോൻ" അവൾ അവന്റെ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ചു. "ശരി, ആദ്യം നിനക്ക് പോകേണ്ട കടയെവിടെയാ? എന്താ വേണ്ടേ ഇന്ന്"
"അമ്മെ എനിക്ക് ഒന്ന് രണ്ടു ഡ്രസ്സ് നോക്കണം എല്ലാം പഴകി" തന്റെ ഗ്രേ കളർ ബനിയന്റെ തുണിയിൽ മേലെ തടവിക്കൊണ്ട് പറഞ്ഞു .
"ഷുവർ അതിനെന്താ നോക്കിക്കളയാം ബാ...." അവൾ ഡയറക്ടറി ബോർഡുകളിലേക്ക് നോക്കിക്കൊണ്ട് ആൾക്കൂട്ടത്തിലൂടെ അവനെ മെല്ലെ നയിച്ചു. ആശയുടെ ശരീരത്തിൽ നിന്നുള്ള ചൂടും, അവൾ എപ്പോഴും ഉപയോഗിക്കുന്ന റോസാപ്പൂവിന്റെ ഗന്ധവും മാളിലെ മറ്റ് ഗന്ധങ്ങളെ മറികടന്ന് അവനെ പൊതിഞ്ഞുനിന്നു.
മാളിന്റെ പ്രധാന ഏരിയസിൽ നിന്ന് വ്യത്യസ്തമായി, തുണിത്തരങ്ങളുടെ വിഭാഗം ശാന്തവും ചിട്ടയുള്ളതുമായ ഒരു ലോകമായിരുന്നു. കൃത്യമായ നിരകളിൽ വസ്ത്രങ്ങൾ തൂക്കിയിരുന്നു, ലെവൈസ്, ജോക്കി, ലൂയിസ് ഫിലിപ്പ് തുടങ്ങിയ ബ്രാൻഡുകളുടെ ഷർട്ടുകളും പാന്റ്സുകളും അടിവസ്ത്രങ്ങളുടെ പാക്കറ്റുകളും അടുക്കിവെച്ചിരുന്നു. പുതിയ തുണികളുടെ സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. ആശ സ്വാഭാവികമായും മൃദുവായ കോട്ടൺ ഷർട്ടുകളുടെ ഒരു ഡിസ്‌പ്ലേയിലേക്ക് നടന്നു. എപ്പോഴും സ്റ്റിയറിംഗിലോ സർവീസ് പിസ്റ്റളിന്റെ ഗ്രിപ്പിലോ അമരുന്ന അവളുടെ വിരലുകൾ ഇപ്പോൾ തുണികളുടെ മുകളിലൂടെ മൃദുവായി തഴുകി. "മ്മ്," അവൾ സംതൃപ്തിയോടെ മൂളി. "നല്ല ക്വാളിറ്റിയുണ്ട്. മോനൂ," അവൾ പതിയെ വിളിച്ചു, "നിനക്ക് ഇഷ്ടമുള്ളത് പറ... മടിക്കണ്ട."
അരുൺ അപ്പോഴേക്കും ആ നിരയിലൂടെ കുറച്ചുകൂടി മുന്നോട്ട് പോയിരുന്നു. ഭംഗിയായി മടക്കിവെച്ച സ്ലീവ്ലെസ്സ് ടീഷർട്ടുകളുടെ ഒരടുക്കിന് മുന്നിൽ അവൻ നിന്നു. മുകളിലിരുന്ന വെളുത്ത ടീഷർട്ട് അവൻ കയ്യിലെടുത്തു. "അമ്മേ?" അവൻ തിരിഞ്ഞു ചോദിച്ചു. "ഇതെങ്ങനെയുണ്ട്?"
അടുത്ത നിമിഷം ആശ അവന്റെ അരികിലെത്തി, ഒരു അമ്മയുടെ പൂർണ്ണ ശ്രദ്ധയോടെ അവൾ ആ ടീഷർട്ട് അവന്റെ കയ്യിൽ നിന്ന് വാങ്ങി. അതൊന്ന് കുടഞ്ഞ്, അവന്റെ നെഞ്ചോട് ചേർത്തുവെച്ചു. ആ വെളുത്ത കോട്ടൺ തുണി അവൻ ധരിച്ചിരുന്ന ഗ്രേ ടീഷർട്ടിന് മുകളിൽ വേറിട്ടുനിന്നു. "മ്മ്, പെർഫെക്റ്റ്," അവൾ ഉറച്ച സ്വരത്തിൽ തലയാട്ടി. "എന്റെ സുന്ദരകുട്ടന്
💬 Comments
View all comments