Chapter Title : ആശ അരുണിന്റെ IPS മമ്മി [MIghty രാജു.🔥]
നിമിഷം കണ്ണുകളടച്ചു. "ശ്ശെടാ... ഈ തലവേദന ഒഴിഞ്ഞിട്ട് വീട്ടിൽ പോകാമെന്ന് വിചാരിച്ചതാ. ഇനിയിപ്പോ ഇതിന്റെ കുറവായിരുന്നു." ഒരു നെടുവീർപ്പോടെ അവർ പതിയെ പറഞ്ഞു. "ഇതൊപ്പിടണമെങ്കിൽ ഈ രാത്രി മുഴുവനിരുന്ന് ഇത് വായിച്ചുതീർക്കണം അറിയോ തനിക്ക്?
അവളുടെ ശബ്ദത്തിലെ കാർക്കശ്യം അലിഞ്ഞുപോയിരുന്നു. "അരുൺ കാത്തിരിക്കുന്നുണ്ടാകും വീട്ടിൽ... ഞാൻ ചെല്ലാതെ അവൻ ഒന്നും കഴിക്കില്ല."
ഒരു നിമിഷത്തേക്ക് ആ യൂണിഫോമും പദവിയും അവൾക്ക് വലിയൊരു ഭാരമായി തോന്നി. സംസ്ഥാന പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്തങ്ങൾ ഒരു വശത്തും, വീട്ടിൽ തനിക്കായി മാത്രം കാത്തിരിക്കുന്ന മകൻ മറുവശത്തും അവളെ വലിച്ചു.
രാജൻ ഒന്നും മിണ്ടാതെ നിന്നു. ആശയുടെ ഭാവപ്പകർച്ച അയാൾ ശ്രദ്ധിക്കുകയായിരുന്നു. മകൻ അരുൺ... കോളേജിൽ പഠിക്കുന്ന പയ്യനാ [20 വയസ് ]. മാഡത്തിന്റെ വെപ്രാളം കണ്ടാൽ തോന്നും മൂന്ന് വയസ്സുള്ള കുഞ്ഞാണെന്ന്. ആയിരക്കണക്കിന് പോലീസുകാരെ ഭരിക്കുന്ന ആളാണ്,മകന്റെ കാര്യം പറയുമ്പോ അലിഞ്ഞങ് പോകുവാ.
രാജൻ മനസ്സിലോർത്തു, പിന്നെ ബഹുമാനത്തോടെ തലയാട്ടി. "ശരി മാഡം," എന്ന് മാത്രം പറഞ്ഞ് തിരിഞ്ഞുനടന്നു. ഭാരമേറിയ വാതിൽ അടഞ്ഞപ്പോൾ ആ മുറി വീണ്ടും നിശ്ശബ്ദമായി."
രാജൻ പോയതിന് ശേഷവും ആശയുടെ ശ്രദ്ധ മുഴുവൻ മുന്നിലിരുന്ന ഫയലിലായിരുന്നു. ഓരോ താളുകളും അവൾ ശ്രദ്ധയോടെ മറിച്ചു. നിയമത്തിന്റെ നൂലാമാലകളും, മൊഴികളിലെ പൊരുത്തക്കേടുകളും അവളുടെ മനസ്സിനെ അലട്ടി. മേശവിളക്കിന്റെ ഇളം വെളിച്ചത്തിൽ, അവളുടെ മുഖത്ത് ഗൗരവം നിഴലിച്ചു. വിരലുകൾക്കിടയിൽ പേനയിട്ട് കറക്കിക്കൊണ്ട് അവൾ ഓരോ വരിയിലൂടെയും കണ്ണോടിച്ചു.
അപ്പോഴാണ് മേശയുടെ ഒരറ്റത്തിരുന്ന അവളുടെ ഫോൺ ശബ്ദത്തോടെ വിറച്ചത്. സ്ക്രീനിൽ "അരുൺ" എന്ന് തെളിഞ്ഞതും ആശ എന്ന പോലീസ് ഓഫീസർ അപ്രത്യക്ഷയായി. അവളുടെ ശരീരം അയഞ്ഞു, മുഖത്തെ ഗൗരവം ഒരു നിമിഷം കൊണ്ട് സ്നേഹം നിറഞ്ഞ പുഞ്ചിരിക്ക് വഴിമാറി. ലോകം മുഴുവൻ അവൾ ആ ഫോണിന്റെ സ്ക്രീനിലേക്ക് ഒതുക്കിയതുപോലെ തോന്നി.
അവൾ ഫോണെടുത്തു. "എന്താടാ എന്റെ ചക്കരേ..." അവളുടെ ശബ്ദം അങ്ങേയറ്റം ആർദ്രമായിരുന്നു.
"അമ്മ എപ്പോഴാ വരാ? എനിക്ക് ബോറടിക്കുന്നു." മറുതലയ്ക്കൽ അരുണിന്റെ കൊഞ്ചിക്കൊണ്ടുള്ള ശബ്ദം.
"ദാ, അമ്മ ഇറങ്ങുവാണല്ലോ. ഒരു ചെറിയ പേപ്പർ നോക്കാനുണ്ടായിരുന്നു."
"ആഹ് എങ്കിൽ ഇനി അത് നോക്കിയിരുന്നോ ഞാൻ കിടക്കാൻ പോവാ."
"അയ്യോ കഴിക്കാതെയോ....ദേ 'അമ്മ ഇപ്പൊ ഇറങ്ങും"
അവൾ ചുറ്റുമൊന്ന് നോക്കി. "വരുന്ന വഴി അമ്മ മോന്റെ BBQ പിസ്സ വാങ്ങിയിട്ട് വരാം, പോരെ...?"
അവന്റെ സന്തോഷം നിറഞ്ഞ മറുപടി കേട്ടപ്പോൾ അവളുടെ ഹൃദയം നിറഞ്ഞു. "ശരി...
💬 Comments
View all comments