Chapter Title : ആശ അരുണിന്റെ IPS മമ്മി [MIghty രാജു.🔥]
അത് ദൂരെയാണല്ലോ," ആശ കളിയായി ക്ഷീണം നടിച്ചു, പക്ഷെ അവളുടെ പുഞ്ചിരി അത് വെളിപ്പെടുത്തി. "വാ... എന്റെ പൊന്നിന് വേണ്ടി എന്തും." അവൾ അവനെ മെല്ലെ ഫുഡ് കോർട്ടിന് നേരെ നയിച്ചു.
ബഹളങ്ങൾക്കിടയിൽ അവർ ഒരു ചെറിയ ടേബിൾ കണ്ടെത്തി. അരുൺ ആവി പറക്കുന്ന ബിരിയാണി ആവേശത്തോടെ കഴിക്കുന്നത് ഒരു പുഞ്ചിരിയോടെ ആശ നോക്കിയിരുന്നു. അവന്റെ കവിളിൽ പുരണ്ട കറിയുടെ ഒരു അംശം അവൾ തള്ളവിരൽ കൊണ്ട് തുടച്ചുമാറ്റി. തികച്ചും വാത്സല്യം നിറഞ്ഞ ഒരു പ്രവൃത്തി, പക്ഷെ അവളുടെ വിരലുകൾ ഒരു നിമിഷം അധികം അവന്റെ മുഖത്തിനരികെ തങ്ങിനിന്നു.
"പതുക്കെ കഴിക്ക് മോനേ," അവൾ മൃദുവായി പറഞ്ഞു. "ആരും തട്ടിപ്പറിച്ചോണ്ട് പോവില്ല."
"പോ അമ്മെ, എന്റെ പാത്രം നോക്കി കൊതിക്കാതെ സ്വന്തം കൈയിലിരിക്കുന്ന കഴിച്ചേ" അരുൺ ചിണുങ്ങി.
"ഓ ശെരി സാറേ അങ്ങനെ ആവട്ടെ" ആശയും പതിയെ കഴിച്ചു തുടങ്ങി.
വയറു നിറഞ്ഞ ശേഷം, അവർ ഒന്നാം നിലയിലെ പാർക്കിംഗ് ഏരിയയിലേക്ക് തിരികെ നടക്കാൻ തുടങ്ങി. പട്ടുസാരികളും വർണ്ണങ്ങളുള്ള കോട്ടൺ വസ്ത്രങ്ങളും നിറഞ്ഞ ഒരു ഭാഗം കടന്നുപോകുമ്പോൾ - 'WOMEN'S ETHNIC & CASUAL WEAR' എന്ന് മുകളിൽ എഴുതിയിരുന്നു - അരുൺ പെട്ടെന്ന് നിന്നു. "നിൽക്ക് അമ്മേ," അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. അവൻ ആ കടയിലേക്ക് വിരൽ ചൂണ്ടി. "അമ്മ എപ്പോഴും സ്റ്റേഷനിലേക്കോ എനിക്കോ വേണ്ടിയേ സാധനങ്ങൾ വാങ്ങാറുള്ളൂ. ഇന്ന് അമ്മ അമ്മക്ക് വേണ്ടി എന്തെങ്കിലും വാങ്ങണം."
ആശ അതൊരു ചിരിയോടെ തള്ളിക്കളഞ്ഞു. "അമ്മക്ക് ഒരുപാട് ഡ്രസ്സുണ്ട് മോനേ."
"അങ്ങനെ പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട,
💬 Comments
View all comments